ദില്ലി: എൻഐഎ മോഡലിൽ സിബിഐയേയും മാറ്റാൻഒരുങ്ങി കേന്ദ്ര സർക്കാർ. സിബിഐയെ സർവ്വത്ര സ്വതന്ത്രയാക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഇപ്പോൾ എത്തിയിരിക്കുന്നത്. സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെതന്നെ കേസുകൾ അന്വേഷിക്കാൻ സിബിഐക്ക് അധികാരം നൽകാനുള്ള നിയമം ഉടൻ മോദി സർക്കാർ കൊണ്ടു വന്നേക്കും. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സജീവ പരിഗണനയിലാണ്.
ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അതിശക്തമായ നിയമം വേണമെന്ന അഭിപ്രായക്കാരാണ്. പല തവണ ഇത്തരമൊരു നിയമനിർമ്മാണത്തിനു ശ്രമിച്ചെങ്കിലും സംസ്ഥാനങ്ങൾ ശക്തമായി എതിർത്തതിനാൽ തുടർനടപടിയുണ്ടായില്ല. എന്നാൽ ഇത്തവണ നിയമവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. സിബിഐയുടെ പ്രവർത്തനത്തെ സംസ്ഥാന സർക്കാരുകൾ തടസ്സപ്പെടുത്തുന്നതാണ് ഇതിന് കാരണം.
കേരളവും ഈയിടെ സിബിഐയ്‌ക്കെതിരെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിൽ സിബിഐയെ കേന്ദ്ര അന്വേഷണ ഏജൻസിയായി മാറ്റാനാണ് നീക്കം. എൻഐഎയെ പോലെ അതിശക്തമായ ഇടപെടുകൾക്ക് ഇതോടെ സിബിഐയ്ക്കും കഴിയും. കരട് ബിൽ തയാറാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങൾ സിബിഐക്ക് കൈമാറിയ കേസുകളുടെ കണക്കുകൾ ശേഖരിക്കാൻ ഉള്ള പ്രാരംഭ നടപടികൾ തുടങ്ങി.
ദേശീയ അന്വേഷണ ഏജൻസി, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയവയ്ക്ക് സംസ്ഥാനങ്ങളിൽ കേസ് അന്വേഷിക്കാൻ സർക്കാരുകളുടെ അനുമതി വേണ്ട. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽത്തന്നെ ഏകദേശം 400 കേസുകളുണ്ടെന്നാണ് സിബിഐ വൃത്തങ്ങൾ പറയുന്നത്.
സിബിഐക്കായി പ്രത്യേക നിയമമുണ്ടാക്കാൻ 1970 ലും 1989 ലും 1991-92 ലും കേന്ദ്രത്തിനു മുന്നിൽ ശുപാർശയുണ്ടായിരുന്നു. സംസ്ഥാനങ്ങളെ പിണക്കാൻ മടിച്ച് ഈ നീക്കം ഉപേക്ഷിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അഴിമതിയുൾപ്പെടെ തുടച്ചു നീക്കാൻ സിബിഐ അനിവാര്യതയാണെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…