India has reaped gold! India's sixth gold in Asian Games; Gold in 100m air pistol
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ആറാം സ്വർണ്ണ നേട്ടവുമായി ഭാരതം. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് രാജ്യത്തിന്റെ സുവര്‍ണ നേട്ടം. സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ, ശിവ നർവാൾ എന്നിവരടങ്ങിയ ടീമാണ് ഭാരതത്തിന് അഭിമാനമായത്.
1734 പോയിന്റോടെയാണ് ഇന്ത്യൻ താരങ്ങൾ സ്വർണ്ണം നേടിയത്. ചൈനീസ് താരങ്ങൾ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ഇന്ത്യൻ താരങ്ങളെക്കാൾ ഒരു പോയിന്റ് പിന്നിലായി. 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ എന്നിവർ ഫൈനലിലും പ്രവേശിച്ചിട്ടുണ്ട്. അൽപ്പസമയത്തിനകം ഫൈനൽ മത്സരങ്ങൾ നടക്കും.
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യൻ താരങ്ങൾ ഇതിനോടകം 13 മെഡലുകൾ നേടിക്കഴിഞ്ഞു. അതിൽ ഏഴ് മെഡലുകൾ നേടിയത് ഇന്നലെയാണ്. ആകെ ഇന്ത്യയ്ക്ക് 24 മെഡലുകൾ സ്വന്തമാക്കാൻ കഴിഞ്ഞു. ആറ് സ്വർണ്ണവും എട്ട് വെള്ളിയും 10 വെങ്കലവും ഇന്ത്യൻ താരങ്ങൾ നേടിക്കഴിഞ്ഞു. മെഡൽ പട്ടികയിൽ ഭാരതം അഞ്ചാം സ്ഥാനത്താണ്.
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…