Saturday, May 4, 2024
spot_img

സ്വർണ്ണം കൊയ്ത് ഭാരതം! ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം; സുവർണ്ണ നേട്ടം 100 മീറ്റർ എയർ പിസ്റ്റളിൽ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ആറാം സ്വർണ്ണ നേട്ടവുമായി ഭാരതം. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് രാജ്യത്തിന്റെ സുവര്‍ണ നേട്ടം. സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ, ശിവ നർവാൾ എന്നിവരടങ്ങിയ ടീമാണ് ഭാരതത്തിന് അഭിമാനമായത്.

1734 പോയിന്റോടെയാണ് ഇന്ത്യൻ താരങ്ങൾ സ്വർണ്ണം നേടിയത്. ചൈനീസ് താരങ്ങൾ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ഇന്ത്യൻ താരങ്ങളെക്കാൾ ഒരു പോയിന്റ് പിന്നിലായി. 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തി​ഗത ഇനത്തിൽ സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ എന്നിവർ ഫൈനലിലും പ്രവേശിച്ചിട്ടുണ്ട്. അൽപ്പസമയത്തിനകം ഫൈനൽ മത്സരങ്ങൾ നടക്കും.

ഏഷ്യൻ ​ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യൻ താരങ്ങൾ ഇതിനോടകം 13 മെഡ‍ലുകൾ നേടിക്കഴിഞ്ഞു. അതിൽ ഏഴ് മെഡലുകൾ നേടിയത് ഇന്നലെയാണ്. ആകെ ഇന്ത്യയ്ക്ക് 24 മെഡലുകൾ സ്വന്തമാക്കാൻ കഴിഞ്ഞു. ആറ് സ്വർണ്ണവും എട്ട് വെള്ളിയും 10 വെങ്കലവും ഇന്ത്യൻ താരങ്ങൾ നേടിക്കഴിഞ്ഞു. മെഡൽ പട്ടികയിൽ ഭാരതം അഞ്ചാം സ്ഥാനത്താണ്.

Related Articles

Latest Articles