ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീം
സൂറിച്ച്: ഇന്ന് പുറത്തിറങ്ങിയ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീം നൂറാം സ്ഥാനത്തെത്തി. ക്രമാനുഗതമായി ഞങ്ങള്‍ ഉയരുന്നു എന്ന അടിക്കുറിപ്പോടെ എഐഎഫ്എഫ് ആണ് ഈ വാര്‍ത്ത ട്വീറ്റ് ചെയ്തത്. 2019 ഏപ്രിലില്‍ ആദ്യ നൂറിൽ നിന്ന് പുറത്തായ ശേഷം ആദ്യമായാണ് ഇന്ത്യ 100-നുള്ളില്‍ തിരിച്ചെത്തുന്നത്.
1204.9 പോയന്റോടെയാണ് ഇന്ത്യ 100-ാം റാങ്കിലെത്തിയത്. അടുത്തിടെ ഇന്റര്‍ കോണ്ടിനെന്‍റല്‍ കപ്പ് ഫൈനലില്‍ ലെബനനെ കീഴടക്കി ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടിരുന്നു. ശനിയാഴ്ച സാഫ് കപ്പ് സെമിഫൈനലിൽ ലെബനനെ തന്നെ വീണ്ടും നേരിടാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം.
അതേസമയം 1843.73 പോയിന്റുകളുമായി ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫ്രാന്‍സ് രണ്ടാം റാങ്കിലും ബ്രസീല്‍ മൂന്നാം റാങ്കിലുമാണുള്ളത്. ഇംഗ്ലണ്ട് (4) ബെല്‍ജിയം(5), ക്രൊയേഷ്യ(6), നെതര്‍ലന്‍ഡ്‌സ്(7), ഇറ്റലി(8), പോര്‍ച്ചുഗല്‍(9), സ്‌പെയിന്‍(10) ടീമുകളാണ് ആദ്യ പത്തിലുള്ളത്.
https://twitter.com/IndianFootball/status/1674353834985160707?ref_src=twsrc%5Etfwവരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…