Thursday, May 23, 2024
spot_img

ഫിഫ റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യ, 2019 ന് ശേഷം ആദ്യ നൂറിൽ തിരികെയെത്തി

സൂറിച്ച്: ഇന്ന് പുറത്തിറങ്ങിയ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീം നൂറാം സ്ഥാനത്തെത്തി. ക്രമാനുഗതമായി ഞങ്ങള്‍ ഉയരുന്നു എന്ന അടിക്കുറിപ്പോടെ എഐഎഫ്എഫ് ആണ് ഈ വാര്‍ത്ത ട്വീറ്റ് ചെയ്തത്. 2019 ഏപ്രിലില്‍ ആദ്യ നൂറിൽ നിന്ന് പുറത്തായ ശേഷം ആദ്യമായാണ് ഇന്ത്യ 100-നുള്ളില്‍ തിരിച്ചെത്തുന്നത്.

1204.9 പോയന്റോടെയാണ് ഇന്ത്യ 100-ാം റാങ്കിലെത്തിയത്. അടുത്തിടെ ഇന്റര്‍ കോണ്ടിനെന്‍റല്‍ കപ്പ് ഫൈനലില്‍ ലെബനനെ കീഴടക്കി ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടിരുന്നു. ശനിയാഴ്ച സാഫ് കപ്പ് സെമിഫൈനലിൽ ലെബനനെ തന്നെ വീണ്ടും നേരിടാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം.

അതേസമയം 1843.73 പോയിന്റുകളുമായി ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫ്രാന്‍സ് രണ്ടാം റാങ്കിലും ബ്രസീല്‍ മൂന്നാം റാങ്കിലുമാണുള്ളത്. ഇംഗ്ലണ്ട് (4) ബെല്‍ജിയം(5), ക്രൊയേഷ്യ(6), നെതര്‍ലന്‍ഡ്‌സ്(7), ഇറ്റലി(8), പോര്‍ച്ചുഗല്‍(9), സ്‌പെയിന്‍(10) ടീമുകളാണ് ആദ്യ പത്തിലുള്ളത്.

Related Articles

Latest Articles