'India is not weak today; If India tries to threaten, it will not hesitate to respond to it' Rajnath Singh said that the country is getting a lot of acceptance at the global level.
അമരാവതി: ആഗോള തലത്തിൽ ഭാരതത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഭാരതം ഇപ്പോൾ ദുർബലമല്ല. ലോകത്തിലെ ശക്തമായ രാഷ്‌ട്രങ്ങളിലൊന്നായി ഭാരതം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടന്ന ‘ഇൻ്റലക്ച്വൽസ് മീറ്റിൽ’ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
‘ഭാരതം ഇപ്പോൾ ദുർബലമല്ല. ലോകത്തിലെ ശക്തമായ രാഷ്‌ട്രങ്ങളിലൊന്നായി ഭാരതം മാറി. ആരെങ്കിലും നമ്മളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചാൽ അതിന് മറുപടി നൽകാൻ ഇന്ത്യക്ക് മടിയില്ല. ഇന്ന് ഭാരതത്തിന് അതിനുള്ള ശേഷിയുണ്ട്. 21-ാം നൂറ്റാണ്ട് ഭാരതത്തിന്റെതാണ്’ എന്ന് അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രത്തലവന്മാർ പോലും ഇന്ത്യയുടെ ശക്തിയിൽ വിശ്വസിക്കുന്നുണ്ടെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്നാണ് എല്ലാവരും വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിൽ വധശിക്ഷയ്‌ക്ക് വിധിച്ച മുൻ ഇന്ത്യൻ നാവികർക്ക് മാപ്പ് ലഭിച്ചത് ഇക്കാരണത്താലാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…