Kerala

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സേന ഉപയോഗിച്ച എസ്400 മിസൈല്‍ വീണ്ടും വാങ്ങുന്നു, റഷ്യയില്‍ നിന്ന് എത്തുന്നത് അഞ്ച് എസ്400 ‘ട്രയംഫ്’ യൂണിറ്റുകള്‍, ശത്രുക്കൾ ഇനി വിറയ്ക്കും

ന്യൂഡല്‍ഹി : ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സേന ഉപയോഗിച്ച എസ്400 മിസൈല്‍ വീണ്ടും വാങ്ങാന്‍ ഒരുങ്ങി രാജ്യം. ഇന്ത്യന്‍ വ്യോമസേനയ്ക്കായി കൂടുതല്‍ എസ്400 ദീര്‍ഘദൂര വ്യോമപ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍ നല്‍കാന്‍ റഷ്യ. അഞ്ച് എസ്400 ‘ട്രയംഫ്’ യൂണിറ്റുകള്‍ കൂടിയാണ് ഇന്ത്യ വാങ്ങുക. കിര്‍ഗിസ്ഥാനില്‍ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് പുതിയ എസ്400 കരാറുമായി ബന്ധപ്പെട്ട റഷ്യന്‍ നീക്കം ഉണ്ടായത്. പ്രതിരോധം, ഊര്‍ജം ഉള്‍പ്പെടെ വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണവും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇന്ത്യന്‍ സേന ഉപയോഗിച്ച എസ്400 സംവിധാനം അന്ന് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പാകിസ്താനില്‍ നിന്നുണ്ടായ വിവിധ വ്യോമഭീഷണികളെ വിജയകരമായി തടയുന്നതില്‍ ഈ മിസൈല്‍ സംവിധാനം നിര്‍ണായക പങ്കുവഹിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റഡാറുകളും മിസൈലുകളും ഉള്‍പ്പെടുന്ന എസ്400 സംവിധാനത്തിന് 400 കിലോമീറ്റര്‍ വരെ ദൂരപരിധിയുണ്ട്. ശത്രുവിമാനങ്ങള്‍ സ്വന്തം വ്യോമപരിധിയില്‍ പോലും സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നത് തടയാന്‍ ഈ സംവിധാനം സഹായിക്കും. ഓപ്പറേഷന്‍ സിന്ദൂറിനിടെ എസ്400 ഏകദേശം 314 കിലോമീറ്റര്‍ ദൂരത്തില്‍ പാകിസ്ഥാന്‍ വ്യോമസേനയുടെ നിരീക്ഷണ വിമാനം തകര്‍ത്തതായി വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ ജീതേന്ദ്ര മിശ്ര നേരത്തെ പറഞ്ഞിരുന്നു. ഉപരിതലത്തില്‍ നിന്ന് ആകാശത്തേക്കുള്ള മിസൈല്‍ ഉപയോഗിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ദൂരമേറിയ ആക്രമണങ്ങളിലൊന്നാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

2018ല്‍ ഒപ്പുവെച്ച ആദ്യ കരാറിന്റെ ഭാഗമായി ഇന്ത്യക്ക് അഞ്ച് എസ്400 യൂണിറ്റുകളാണ് ലഭിക്കേണ്ടിയിരുന്നത്. ഇതില്‍ നാല് യൂണിറ്റുകള്‍ ഇതിനകം ഇന്ത്യയിലെത്തി. അഞ്ചാമത്തെയും അവസാനത്തെയും യൂണിറ്റ് നവംബറോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിന് പുറമെയാണ് ഇപ്പോള്‍ പുതിയ അഞ്ച് യൂണിറ്റുകള്‍ കൂടി വാങ്ങാന്‍ ധാരണയായിരിക്കുന്നത്. പുതിയ കരാര്‍ ഒപ്പുവെച്ചാല്‍ അതിന്റെ ഭാഗമായുള്ള എസ്400 സംവിധാനങ്ങളുടെ വിതരണം ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷം ആരംഭിക്കാനാണ് സാധ്യത. ഓപ്പറേഷന്‍ സിന്ദൂറിലെ പ്രകടനം വിലയിരുത്തിയ ശേഷമാണ് അഞ്ച് എസ്400 സ്‌ക്വാഡ്രണുകള്‍ കൂടി സ്വന്തമാക്കാന്‍ ഇന്ത്യ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Sanoj Nair

Recent Posts

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

55 minutes ago

ചൈനയുടെ റെക്കോർഡ് തകർത്ത് ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ: ഇന്ത്യയുടെ പ്രതിരോധ-അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രനേട്ടം!

ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…

1 hour ago

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

9 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago