India

ജനങ്ങളുടെ ആശങ്കകൾ മനസിലാക്കുന്ന, ലോകത്തെ മനസിലാക്കുന്ന ഇങ്ങനെയൊരു വ്യക്തിയെയാണ് ഭാരതത്തിന് ആവശ്യം; പ്രധാനമന്ത്രിയുടെ നേതൃത്വത്തെ അഭിനന്ദിച്ച് ശ്രീ ശ്രീ രവിശങ്കർ

ദില്ലി: രാജ്യത്തിന്റെ പു​രോ​ഗതിക്ക് വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം അഭിനന്ദാർഹമാണെന്ന് ആത്മീയ നേതാവും ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കർ. ഇന്ന് ഭാരതത്തിന് ലോകമെമ്പാടു നിന്നും അർഹമായ അം​ഗീകാരവും ബഹുമാനവും ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.

“കഴിഞ്ഞ പത്ത് വർഷമായി രാജ്യത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും നാം അഭിമാനിക്കുകയാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലൂടെ ലോകമെമ്പാട് നിന്നും അർഹമായ ആദരവ് നമ്മുക്ക് ലഭിക്കുന്നു. ജനങ്ങളുടെ ആശങ്കകൾ മനസിലാക്കുന്ന, ലോകത്തെ മനസിലാക്കുന്ന, രാജ്യത്തിന്റെ സംസ്കാരം മനസിലാക്കുന്ന ഇങ്ങനെയൊരു വ്യക്തിയെയാണ് ഭാരതത്തിന് ആവശ്യം”.

രാമക്ഷേത്ര നിർമ്മാണത്തിനായുള്ള പ്രധാനമന്ത്രിയുടെ അർപ്പണബോധം നാം കണ്ടതാണ്. റെക്കോർഡ് സമയത്തിനുള്ളിലാണ് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കിയത്. വരുന്ന തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലെ ഉത്സവമായി കാണണം. തെരഞ്ഞെടുപ്പിൽ എല്ലാവരും പങ്കാളിയാകണം. ഒരു പൗരനെന്ന നിലയിൽ തെരഞ്ഞെടുപ്പ് വേളയിൽ വോട്ട് ചെയ്യേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്തവുമാണ്. വോട്ട് ചെയ്യാൻ തയ്യാറാകാത്തവരോട് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.

anaswara baburaj

Recent Posts

ചൈനക്ക് മുട്ടൻ പണി !കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന

കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന ഇനി പരീക്ഷണം ബുള്ളറ്റ് ട്രെയിനിൽ

49 mins ago

‘ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവ്; പാകിസ്ഥാന് വേണ്ടതും ഇത് പോലൊരു നേതാവിനെ’; മൂന്നാം തവണയും മോദി തന്നെ പ്രധാനമന്ത്രിയായി അധികാരമേൽക്കുമെന്ന് പാക്-അമേരിക്കൻ വ്യവസായി

ദില്ലി: ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് പ്രമുഖ പാക്-അമേരിക്കൻ വ്യവസായി സാജിദ് തരാർ.…

1 hour ago

ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു; 22കാരൻ അറസ്റ്റിൽ

ലണ്ടൻ: ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീയ്ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 22…

2 hours ago

ഹൈന്ദവ വിശ്വാസം മുറുകെ പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി !

നാമനിർദ്ദേശ പത്രിക സമർപ്പിച്ച സമയത്തിന് പിന്നിലെ കണിശതയ്ക്കുണ്ട് കാരണം....

2 hours ago

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തക ഷാങ്‌ സാങ്ങിനെ മോചിപ്പിച്ചെന്ന്‌ ചൈന; വിവരമില്ലെന്നു സഹപ്രവര്‍ത്തകര്‍

ഷാന്‍ഹായ്‌: കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തക ഷാങ്‌ സാങ്ങിനെ മോചിപ്പിച്ചതായി ചൈനീസ്‌…

2 hours ago