ദില്ലി : ഭാരതത്തിന്റെ പ്രളയ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വന്‍ വിജയകരമെന്ന് ഡിആര്‍ഡിഒ. ഡിആര്‍ഡിഒ നിര്‍മ്മിച്ച സര്‍ഫസ് ടു സര്‍ഫസ് മിസൈലിന്റെ പരീക്ഷണമാണ് നടന്നത്.
വളരെ കൃത്യതയോടെ ലക്ഷ്യസ്ഥാനത്തെത്തിയ മിസൈലിന്റെ എല്ലാ സംവിധാനങ്ങളും പൂര്‍ണമായി പ്രവര്‍ത്തിച്ചതായി ഡിആര്‍ഡിഒ അധികൃതര്‍ അറിയിച്ചു.
കൂടാതെ ബാലിസ്റ്റിക് ട്രാജെക്ടറിയില്‍ മികച്ച കൃത്യതയോടെ നിയുക്ത ലക്ഷ്യത്തിലെത്താന്‍ മിസൈലിന് സാധിച്ചുവെന്ന് ഡിആര്‍ഡിഒ അധികൃതര്‍ അറിയിച്ചു.
അതേസമയം മിസൈല്‍ പരീക്ഷണം വിജയകരമാക്കിയ ഡിആര്‍ഡിഒയുടെ പ്രവര്‍ത്തനത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.
ആധുനിക സര്‍ഫസ് ടു സര്‍ഫസ് മിസൈലിന്റെ അതിവേഗ വികസനത്തേയും പരീക്ഷണത്തേയുമാണ് അദ്ദേഹം പ്രശംസിച്ചത്.
മിസൈല്‍ പരീക്ഷണം നടത്തിയത് ഒഡീഷ തീരത്ത് നിന്നാണ്. 150 കിലോമീറ്റര്‍ മുതല്‍ 500 കിലോമീറ്റര്‍ വരെ ദൂരപരിധിയിലുള്ള ലക്ഷ്യത്തെ തകര്‍ക്കാന്‍ സാധിക്കുന്ന മിസൈല്‍ ഉടന്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…