Saturday, September 26, 2026

രാജ്യത്തിന്റെ പ്രളയ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വന്‍ വിജയം; പ്രശംസിച്ച് രാജ്‌നാഥ് സിംഗ്

ദില്ലി : ഭാരതത്തിന്റെ പ്രളയ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വന്‍ വിജയകരമെന്ന് ഡിആര്‍ഡിഒ. ഡിആര്‍ഡിഒ നിര്‍മ്മിച്ച സര്‍ഫസ് ടു സര്‍ഫസ് മിസൈലിന്റെ പരീക്ഷണമാണ് നടന്നത്.

വളരെ കൃത്യതയോടെ ലക്ഷ്യസ്ഥാനത്തെത്തിയ മിസൈലിന്റെ എല്ലാ സംവിധാനങ്ങളും പൂര്‍ണമായി പ്രവര്‍ത്തിച്ചതായി ഡിആര്‍ഡിഒ അധികൃതര്‍ അറിയിച്ചു.

കൂടാതെ ബാലിസ്റ്റിക് ട്രാജെക്ടറിയില്‍ മികച്ച കൃത്യതയോടെ നിയുക്ത ലക്ഷ്യത്തിലെത്താന്‍ മിസൈലിന് സാധിച്ചുവെന്ന് ഡിആര്‍ഡിഒ അധികൃതര്‍ അറിയിച്ചു.

അതേസമയം മിസൈല്‍ പരീക്ഷണം വിജയകരമാക്കിയ ഡിആര്‍ഡിഒയുടെ പ്രവര്‍ത്തനത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.

ആധുനിക സര്‍ഫസ് ടു സര്‍ഫസ് മിസൈലിന്റെ അതിവേഗ വികസനത്തേയും പരീക്ഷണത്തേയുമാണ് അദ്ദേഹം പ്രശംസിച്ചത്.

മിസൈല്‍ പരീക്ഷണം നടത്തിയത് ഒഡീഷ തീരത്ത് നിന്നാണ്. 150 കിലോമീറ്റര്‍ മുതല്‍ 500 കിലോമീറ്റര്‍ വരെ ദൂരപരിധിയിലുള്ള ലക്ഷ്യത്തെ തകര്‍ക്കാന്‍ സാധിക്കുന്ന മിസൈല്‍ ഉടന്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും.

Related Articles

Latest Articles