india-gains-highest-sugar-exports
ദില്ലി : പഞ്ചസാര കയറ്റുമതിയില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് ഇന്ത്യ. സെപ്തംബറിൽ അവസാനിച്ച 2021-22 വിപണന വര്‍ഷത്തില്‍ ഇന്ത്യയുടെ പഞ്ചസാര കയറ്റുമതി 57 ശതമാനം വര്‍ദ്ധിച്ച് 109.8 ലക്ഷം ടണ്ണായി. കയറ്റുമതി വര്‍ദ്ധിച്ചതിനാല്‍ ഇന്ത്യക്ക് ഏകദേശം 40,000 കോടി രൂപയുടെ നേട്ടമുണ്ടായി. ഭക്ഷ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വാസ്തവത്തില്‍, 2021-22 വിപണന വര്‍ഷാവസാനം (ഒക്ടോബര്‍-സെപ്തംബർ ) കര്‍ഷകരുടെ കുടിശ്ശിക 6,000 കോടി രൂപ മാത്രമായിരുന്നു. മൊത്തം കുടിശ്ശികയായ 1.18 ലക്ഷം കോടി രൂപയില്‍ 1.12 ലക്ഷം കോടി രൂപ പഞ്ചസാര മില്ലുകള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു.
‘ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദക രാജ്യമായി ഇന്ത്യ ഉയര്‍ന്നു. പഞ്ചസാരയുടെ ഉപഭോക്താവും ലോകത്തിലെ രണ്ടാമത്തെ വലിയ കയറ്റുമതിക്കാരും കൂടിയാണ് ഇന്ത്യ’- എന്ന് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് 5000 ലക്ഷം ടണ്ണിലധികം കരിമ്പ് ഉത്പ്പാദിപ്പിച്ചു. ഇതില്‍ പഞ്ചസാര മില്ലുകള്‍ ഏകദേശം 3,574 ലക്ഷം ടണ്‍ കരിമ്പ് ചതച്ച് 394 ലക്ഷം ടണ്‍ പഞ്ചസാര (സുക്രോസ്) ഉത്പാദിപ്പിച്ചു.
ഇന്ത്യന്‍ പഞ്ചസാര വ്യവസായത്തിന് ഈ സീസണ്‍ ചരിത്രപരമാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…
ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…