CRIME

ഗുജറാത്തിൽ 50 കിലോ ഹെറോയിനുമായി പാക് ബോട്ട് പിടിയിൽ; ബോട്ടിലുണ്ടായിരുന്ന ആറ് ജീവനക്കാരെ പിടികൂടി ആന്റി ടെററിസ്റ്റ് സ്‌ക്വാഡും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും

ഗുജറാത്ത് : 350 കോടി രൂപ വിലമതിക്കുന്ന 50 കിലോ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍. ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡും (എടിഎസ്) ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും (ഐസിജി) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ആറ് ജീവനക്കാരെ പിടികൂടി.

പ്രത്യേക ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും ദേശീയ- ഇന്റര്‍നാഷണല്‍ തീര ബോര്‍ഡര്‍ ലൈനിന് സമീപമുള്ള പ്രദേശങ്ങളില്‍ സി 429, സി 454 എന്നീ രണ്ട് ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ക്ലാസ് കപ്പലുകള്‍ പട്രോളിങ്ങിനായി വിന്യസിച്ചിരുന്നു.

അര്‍ദ്ധരാത്രിയില്‍, ഒരു പാകിസ്ഥാന്‍ ബോട്ട് ഇന്ത്യന്‍ കടലിലേക്ക് സംശയാസ്പദമായി നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് ബോട്ട് പരിശോധിച്ചത്. കൂടുതല്‍ അന്വേഷണത്തിനായി ബോട്ട് കച്ചിലെ ജാഖാവോ തുറമുഖത്ത് എത്തിക്കുകയാണ്. വിശദമായി പരിശോധിച്ചപ്പോഴാണ് അഞ്ച് ബാഗുകളിലായി ഒളിപ്പിച്ച നിലയില്‍ ഹെറോയിന്‍ എന്ന് കരുതുന്ന 50 കിലോ മയക്കുമരുന്ന് കണ്ടെത്തിയത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ 350 കോടി രൂപ വിലവരും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗുജറാത്തിലെ ഐസിജിയും എടിഎസും നടത്തുന്ന ആറാമത്തെ സംയുക്ത ഓപ്പറേഷനാണിത്. സെപ്റ്റംബര്‍ 14 ന് പാകിസ്ഥാന്‍ ബോട്ടില്‍ നിന്ന് 40 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയിരുന്നു.

admin

Recent Posts

അമേഠിയിൽ വിജയം നിലനിർത്തും ! രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുയെന്ന് സ്‌മൃതി ഇറാനി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…

4 hours ago

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം! പരിഹാരം കാണണം;ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…

5 hours ago