International

മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇന്ത്യ

ദില്ലി; ജയ്ഷ്-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇന്ത്യ. മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുളള പ്രമേയം ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയില്‍ വരാനിരിക്കെയാണ് ഇന്ത്യ നിലപാട് വീണ്ടും കടുപ്പിച്ചത്.

പ്രമേയത്തില്‍ നിലപാട് അറിയിക്കാനുള്ള സമയം ബുധനാഴ്ച അവസാനിക്കും. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കല്‍ ആര്‍ പോംപെയുമായി വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തിയ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അമേരിക്കയുടെ പിന്തുണ ഉറപ്പാക്കി.

സൗദി മന്ത്രി ആഡെല്‍ അല്‍-ജുബൈറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി സുഷമ സ്വരാജും കൂടിക്കാഴ്ച നടത്തി. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍, തുര്‍ക്കി പ്രസിഡന്‍റ് തയിപ് എര്‍ദോഗാന്‍ എന്നിവരുമായി പ്രധാനമന്ത്രി ഇന്നലെ ടെലഫോണില്‍ സംസാരിച്ചു.

പ​ത്തു​വ​ര്‍​ഷ​ത്തി​നി​ടെ നാ​ലാം​ത​വ​ണ​യാ​ണ് അ​സ്ഹ​റി​നെ ആ​ഗോ​ള​ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്ന​ത്. മുമ്പ് മൂ​ന്നു ത​വ​ണ​യും ചൈ​ന​യു​ടെ എ​തി​ര്‍​പ്പു കാ​ര​ണം പ്ര​മേ​യം പാ​സാ​ക്കാ​നാ​യി​ല്ല. യു​എ​ന്നി​ല്‍ ഇ​ന്ത്യ പല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന ഈ​യാ​വ​ശ്യം പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​വ​ര്‍​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ചാ​ല്‍ മ​സൂ​ദ് അ​സ​റി​ന് ആ​ഗോ​ള യാ​ത്രാ​വി​ല​ക്ക് നേ​രി​ടേ​ണ്ടി​വ​രും. സ്വ​ത്തു​ക്ക​ള്‍ മ​ര​വി​പ്പി​ക്കു​മെ​ന്ന​തി​നു പു​റ​മേ ആ​യു​ധ​വി​ല​ക്കും ഉ​ണ്ടാ​കും.

admin

Recent Posts

കോവാക്സീൻ പൂർണമായും സുരക്ഷിതം ! വാക്സീൻ നിർമ്മിച്ചിരിക്കുന്നത് സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…

4 hours ago

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…

4 hours ago

പ്രജ്വൽ അനുമതി തേടിയിട്ടില്ല! യാത്ര ചട്ടം ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്

ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…

4 hours ago