India China Border Conflict
ശ്രീനഗർ: ജമ്മു കശ്മീരിൽ ചൈന നടത്തിയ അഭിപ്രായ പ്രകടനങ്ങൾക്ക് ചുട്ട മറുപടിയുമായി ഇന്ത്യ. ജമ്മു കശ്മീർ പുനഃസംഘടന ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും മറ്റു രാജ്യങ്ങൾ അതിൽ മറുപടി പറയേണ്ടതില്ലെന്നും ചൈനക്ക് മറുപടിയായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ഒട്ടേറെ പ്രദേശങ്ങളിൽ ചൈനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പാക്ക് അധിനിവേശ കശ്മീരിലെ ഇന്ത്യൻ പ്രദേശങ്ങൾ പലതും അനധികൃതമായി ചൈന സ്വന്തമാക്കിയിട്ടുണ്ട്. 1963ലെ ചൈന–പാക്കിസ്ഥാൻ അതിർത്തി കരാറിലൂടെയാണ് ഈ നീക്കമെന്നും മന്ത്രാലയം വക്താവ് രവീഷ് കുമാർ തിരിച്ചടിച്ചു.
നേരത്തെ ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കാനുള്ള ഇന്ത്യയുടെ തീരുമാനം തങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണെന്ന് ചൈന ആരോപിച്ചിരുന്നു. ഇന്ത്യയുടെ നടപടി നിയമവിരുദ്ധവും നിരർഥകവുമാണ്. ഇന്ത്യയുടെ അധികാരപരിധിയിൽ ചൈനയുടെ ചില ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് അംഗീകരിക്കാനാകാത്തതും ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതുമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞിരുന്നു.
കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപവത്കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളുമായി ബന്ധപ്പെട്ട് കൂടുതല്‍ അവകാശവാദങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ നേരത്തെ ചൈനയോട് വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അധികാരങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നടപടികളാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജയ്പൂർ: ജമ്മു കശ്മീർ വിഷയത്തിൽ ഭാരതത്തിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. ജമ്മു കശ്മീർ…
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…