Piyush Goyal
സ്വതന്ത്ര വ്യാപാരകരാറിനൊരുങ്ങി ഇന്ത്യയും ബ്രിട്ടനും. സ്വതന്ത്ര വ്യപാരക്കരാര്‍ (Free trade Agreement – FTA) സംബന്ധിച്ച ചർച്ചകൾക്ക് നവംബര്‍ ഒന്നോടെ ഇന്ത്യയും ബ്രിട്ടനും തുടക്കമിടുമെന്നാണ് സൂചന. പീയുഷ് ഗോയലും ബ്രിട്ടീഷ് വിദേശ വ്യാപാര കാര്യ സെക്രട്ടറി എലിസബത്ത് ട്രസും തമ്മിൽ നടന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. 2022 മാർച്ചോടെ ആദ്യം തയാറാവുക താല്ക്കാലിക കരാറാകും, അതിനുശേഷം സമഗ്ര ഉടമ്പടിയും സമയബന്ധിതമായി തയാറാക്കാൻ തീരുമാനമായിട്ടുണ്ട്.
അതേസമയം ഇന്ത്യയും യുകെയും തമ്മിലുള്ള നിർദിഷ്ട സ്വതന്ത്ര വ്യപാരക്കരാര്‍ കൂടുതൽ വാണിജ്യ അവസരങ്ങള്‍ തുറക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇരു രാജ്യങ്ങൾക്കും പ്രയോജനകരമായ രീതിയില്‍ വ്യാപാരം വർധിപ്പിക്കുന്നതിന് ശ്രമിക്കുമെന്ന് ഇന്ത്യയും ബ്രിട്ടനും അറിയിച്ചു. രണ്ടു രാജ്യങ്ങൾ തമ്മിൽ സ്വതന്ത്ര വ്യപാരക്കരാറിൽ ഏർപ്പെടുമ്പോൾ വിപണനം ചെയ്യുന്ന വസ്തുക്കളിൽ വലിയൊരു ശതമാനത്തിന്റേയും കസ്റ്റംസ് തീരുവ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യും. ഒപ്പം വ്യാപാര നിയമങ്ങൾ ലഘൂകരിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
മഹാമാരി പടർന്നുപിടിക്കുംമുമ്പ് , ഇന്ത്യ 8.7 ബില്യൺ ഡോളറിന്റെ സാധനങ്ങൾ യുകെയിലേക്ക് അയച്ചു, അക്കാലത്ത് ആ രാജ്യത്ത് നിന്നുള്ള ഇറക്കുമതി 6.7 ബില്യൺ ഡോളറായിരുന്നു. എന്നാൽ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഉഭയകക്ഷി വ്യാപാരം 13.2 ബില്യൺ ഡോളറായി കുറഞ്ഞുവെന്നാണ് കണക്ക്. ഇന്ത്യ പ്രധാനമായും തുണിത്തരങ്ങളും വസ്ത്രങ്ങളും രത്നങ്ങളും ആഭരണങ്ങളും ഉപഭോക്തൃ വസ്തുക്കളും ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യുകയും, വലിയ അളവിൽ ഉപഭോക്തൃ വസ്തുക്കളും മറ്റും ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. ഇനിയും വ്യാപാരം വർദ്ധിപ്പിക്കുന്നതിന് നിലവിലുള്ള ഉടമ്പടികൾ പുതുക്കുന്നതിനുമുള്ള ഇന്ത്യയുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് യുകെയുമായി ചർച്ചകൾ നടന്നത്. 2019 നവംബറിൽ ചൈന ആധിപത്യം പുലർത്തുന്ന ആർസിഇപി ചർച്ചകളിൽ നിന്ന് ഇന്ത്യ പിന്മാറിയതിന് ശേഷമാണ് ഇത്തരമൊരു നീക്കത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. ഇതോടെ വരും വർഷങ്ങളിൽ കയറ്റുമതിയിൽ സുസ്ഥിരമായ വളർച്ചാ നിരക്ക് കൈവരിക്കാൻ രാജ്യത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…