Thursday, May 2, 2024
spot_img

ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ പരിമിത ഓവര്‍ നായകനാകും; ഇന്ത്യന്‍ ക്രിക്കറ്റില്‍ സമഗ്ര മാറ്റങ്ങൾ വരുന്നു

മുംബൈ: ട്വന്റി 20 ലോകകപ്പിനുശേഷം ഏകദിന-ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിച്ചേക്കും. സമീപകാലത്തെ വിരാട് കോലിയുടെ ബാറ്റിങ് പ്രകടനവും മോശമാണ്. അതിനാല്‍തന്നെ കോലിയെ പരിമിത ഓവര്‍ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം രോഹിത് ശര്‍മയെ ഇന്ത്യ നായകസ്ഥാനത്തേക്ക് എത്തിക്കാന്‍ നടപടികൾ തുടങ്ങിയതായാണ് സൂചന.

ടെസ്റ്റ്, ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ നിലവിൽ വിരാട് കോലിയാണ് ഇന്ത്യയെ നയിക്കുന്നത്.ഐ പി എലില്‍ മുംബൈ ഇന്‍ഡ്യന്‍സ് നായക സ്ഥാനത്ത് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന രോഹിത് ശര്‍മ ട്വന്റി20 മത്സരങ്ങളില്‍ ഇന്‍ഡ്യയെ നയിക്കണമെന്ന് മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

വിരാട് 65 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച് 38 ടെസ്റ്റില്‍ വിജയത്തിലെത്തിച്ചു. 95 ഏകദിനത്തില്‍ നിന്ന് 65 ലും ജയം നേടിക്കൊടുത്തു. 45 ടി20യില്‍ നിന്ന് 29 ജയവും നേടിക്കൊടുത്തു. മികച്ച റെക്കോഡാണ് നായകനെന്ന നിലയില്‍ കോലിയുടെ പേരിലുള്ളത്. എന്നാല്‍ ഐസിസി കിരീടം നേടാൻ സാധിച്ചിട്ടില്ല.

Related Articles

Latest Articles