India

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾക്ക് വീണ്ടും ജീവൻ വയ്ക്കുന്നു; അമേരിക്കൻ പ്രതിനിധി സംഘം ഉടൻ ദില്ലിയിൽ എത്തിച്ചേരും

ദില്ലി : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ അധിക തീരുവ പ്രഖ്യാപനത്തെ തുടർന്ന് നിർത്തിവച്ച ഇന്ത്യ-അമേരിക്ക . വ്യാപാര കരാർ ചർച്ചകൾ വീണ്ടും ആരംഭിക്കുന്നു. വ്യാപാര കരാറുമായി ബന്ധപ്പെട്ട ആറാം ഘട്ട ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധി സംഘം ഇന്ന് ദില്ലിയിൽ എത്തും. നാളെ മുതൽ ചർച്ചകൾ പുനരാരംഭിക്കുമെന്നാണ് കരുതുന്നത്.

അമേരിക്കൻ വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ചാണ് അമേരിക്കൻ. സംഘത്തെ നയിക്കുന്നത്. ഇന്ത്യൻ വാണിജ്യ മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാൾ ഇന്ത്യയെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുക്കും. ഇന്ത്യയ്ക്ക് മേൽ തീരുവ ഏർപ്പെടുത്തിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ട് നടക്കുന്ന ആദ്യത്തെ വ്യാപാര ചർച്ചയാണിത്.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് സംബന്ധിച്ചാണ് ട്രമ്പ് ഭരണകൂടം ഇന്ത്യക്കെതിരെ നീങ്ങിയത്. തുടർന്ന്, ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ട്രംപ് ഏർപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് ഓഗസ്റ്റ് 25-ന് നടക്കാനിരുന്ന ചർച്ചകൾ മാറ്റിവെക്കേണ്ടി വന്നു. റഷ്യക്കെതിരെ യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയെങ്കിലും, ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടർന്നിരുന്നു. ഇത് അമേരിക്കയുടെ അതൃപ്തിക്ക് കാരണമായി.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ, ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിപ്രായപ്പെട്ടു. ഈ അനുകൂല പ്രസ്താവനകളാണ് വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ വഴി തുറന്നത്.

ഈ ചർച്ചകൾ ഇരു രാജ്യങ്ങൾക്കുമിടയിലെ വാണിജ്യ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായകമാകുമെന്നാണ് പ്രതീക്ഷ. പുതിയ കാലഘട്ടത്തിൽ വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നത് ഇരു രാജ്യങ്ങൾക്കും സാമ്പത്തികമായി ഗുണം ചെയ്യും.

Anandhu Ajitha

Recent Posts

ശബരിമല സ്വർണക്കൊള്ള! എൻ.വാസുവും മുരാരി ബാബുവുമുൾപ്പെടെ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…

10 minutes ago

ആൾക്കൂട്ട കൊലപാതങ്ങളുടെ തലസ്ഥാനമായി മാറുന്നോ കേരളം ?

കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…

16 minutes ago

ബോണ്ടി ബീച്ച് മുതൽ പഹൽഗാം വരെ : ഒരു കേരളാ സ്റ്റോറി!!!

ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…

50 minutes ago

ഉസ്മാൻ ഹാദി വധം ! ബംഗ്ലാദേശിൽ കലാപം ! മാദ്ധ്യമ സ്ഥാപനങ്ങൾക്ക് തീയിട്ട് കലാപകാരികൾ

ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…

1 hour ago

എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കാലിടർച്ച !പദ്ധതിയുടെ പ്രാഥമികാനുമതി റദ്ദാക്കി ഹൈക്കോടതി

കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…

1 hour ago

വർഷങ്ങളായി മുടങ്ങിക്കിടന്ന മഹാമാഘ മഹോത്സവം ഇനി തെക്കൻ കുംഭമേള I KUMBH MELA IN KERALA

തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത്‌ ഗവർണർ…

2 hours ago