Categories: cricketSports

പൂജാര എന്ന മതിൽ വീണു ഒപ്പം ഇന്ത്യയും; പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിൽ | Chennai Test

ചെന്നൈ: ചെപ്പോക്കിൽ നടന്ന ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് വൻവിജയം 227 റൺസിനാണ് ഇന്ത്യയുടെ തോൽവി .അഞ്ചാം ദിവസം ആദ്യ മണിക്കൂറിൽ തന്നെ ചേതേശ്വർ പൂജാരയുടെ(15 റൺസ് )വിക്കറ്റ് പോയിരുന്നു. പിന്നെ എല്ലാം ചടങ്ങു മാത്രം. ഇന്ത്യ 192 റൺസിന്‌ ആൾ ഔട്ട് ആയി .കോലി 72 റൺസും ശുഭ്മാൻ ഗിൽ 50 റൺസും എടുത്തു .

20ാം ഓവറിൽ ചേത്വേശർ പൂജാരയുടെ (15) വിക്കറ്റാണ് അഞ്ചാം ദിനം ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. മൂന്നാംവിക്കറ്റിൽ ശുഭ്മാൻ ഗില്ലും (50) വിരാട് കോലിയും ചേർന്നു 34 റൺസ് കൂട്ടിച്ചേർത്തു. അർധസെഞ്ചുറി തികച്ചതിനു പിന്നാലെ 27ാം ഓവറിൽ ഗിൽ മടങ്ങി. അതേ ഓവറിൽ തന്നെ ഉപനായകൻ അജിന്‍ക്യ രഹാനെ സംപൂജ്യനായി മടങ്ങി. പിന്നീട് ക്രീസിലെത്തിയത്, ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷയർപ്പിച്ച ഋഷഭ് പന്ത്. നായകൻ കോലിയുമായി ചേർന്ന് പന്ത് ശ്രദ്ധയോടെ ബാറ്റുവീശിയെങ്കിലും 33ാം ഓവറിൽ പന്തിനെ ആൻഡേഴ്സൻ മടക്കി.

തൊട്ടടുത്ത ഓവറിൽ ആദ്യ ഇന്നിങ്സിൽ വീരോചിത അർധസെഞ്ചുറി നേടിയ വാഷിങ്ടനെ സുന്ദറിനെ ഡ‍ോം ബെസ് സംപൂജ്യനായി മടക്കി. പിന്നീട് കോലി–അശ്വിൻ സംഖ്യം വീണ്ടും ഇന്ത്യയ്ക്ക് ‘സമനില’ പ്രതീക്ഷ നൽകി. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്നു 54 റൺസ് കൂട്ടിച്ചേർത്തു. പക്ഷേ 52 ഓവറിൽ ജാക്ക് ലീച്ച് അശ്വിൻ ബ‍ട്‌ലറുടെ കൈകളിൽ എത്തിച്ചു.

Anandhu Ajitha

Recent Posts

കഴിഞ്ഞ ഒരു മാസത്തെ ജിപിഎസ് രേഖകൾ പരിശോധിക്കാൻ മേയറുടെ നിർദ്ദേശം I TVM MAYOR

ഇ ബസുകൾ ഓടിക്കുന്നതിൽ കെ എസ് ആർ ടി സി ഗുരുതര കരാർ ലംഘനം കണ്ടെത്തിയെന്ന് കോർപ്പറേഷൻ ! 30…

6 minutes ago

ലോകത്തിലെ ഒരു സംവിധാനത്തിനും തടുക്കാനാവില്ല !! പുത്തൻ മിസൈൽ അവതരിപ്പിച്ച് റഷ്യ !

റഷ്യ-യുക്രെയ്ൻ യുദ്ധം നിർണ്ണായകമായ ഘട്ടത്തിലൂടെ കടന്നുപോകവെ, അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം മുനയിൽ നിർത്തുന്ന പ്രഖ്യാപനവുമായി മോസ്കോ രംഗത്തെത്തിയിരിക്കുകയാണ്. ആണവായുധം വഹിക്കാൻ…

2 hours ago

ഒരു രാഷ്ട്രത്തിന്റെ പാഷനായ വാഹനം ! ഹീറോ ഹോണ്ട പാഷന്റെ കഥ

ഇന്ത്യൻ മോട്ടോർ സൈക്കിൾ ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച ബൈക്കുകളിൽ ഒന്നാണ് ഹീറോ ഹോണ്ട പാഷൻ. 2000-ന്റെ തുടക്കത്തിൽ വിപണിയിലെത്തിയ ഈ…

2 hours ago

ഐഎസ്ആർഒയുടെ സഹായമില്ലാതെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യൻ സൈന്യം ! നടുങ്ങി ലോകരാജ്യങ്ങൾ

സൈന്യത്തിന് യുദ്ധസാഹചര്യങ്ങളില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന റോക്കറ്റ് വികസിപ്പിച്ചെടുക്കാനുള്ള പ്രൊജക്ട് വേദ വിജയകരമായി ഭാരതം പൂര്‍ത്തിയാക്കിയതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നു.…

2 hours ago

പ്രപഞ്ചം സങ്കോചിക്കുന്നു !!!സർവ്വവും കേന്ദ്രബിന്ദുവിലേക്ക് ചുരുങ്ങും! ഞെട്ടിക്കുന്ന പഠനം

വിശ്വപ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചും നിലനിൽപ്പിനെക്കുറിച്ചുമുള്ള മനുഷ്യന്റെ അന്വേഷണങ്ങൾക്ക് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ആധുനിക ശാസ്ത്രലോകം പ്രപഞ്ചത്തിന്റെ അവസാനത്തെക്കുറിച്ച് ഇതുവരെ വിശ്വസിച്ചിരുന്ന പല…

2 hours ago

നാളെ 2026 ! ഇന്ന് നിങ്ങൾ എടുക്കേണ്ട തീരുമാനം | SHUBHADINAM

പുതുവർഷം എന്നത് വെറുമൊരു കലണ്ടർ മാറ്റമല്ല, മറിച്ച് നമ്മുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒരു പുതിയ അവസരമാണ്. പുതുവർഷത്തിൽ ജീവിതത്തിൽ മാറ്റങ്ങൾ…

2 hours ago