Categories: General

ട്രമ്പിന് വഴങ്ങുന്ന പ്രശ്‌നമില്ല! സാഹസം കാട്ടിയാൽ പാകിസ്ഥാനെ കരിച്ചുകളയും; ആണവഭീഷണി വിലപ്പോവില്ല ഏത് പ്രകോപനത്തിനും ശക്തമായ തിരിച്ചടി നൽകും; ഇന്ത്യ അവഗണിക്കാൻ കഴിയാത്ത ലോകശക്തി; രാജ്യത്തിന് ആത്മവിശ്യാസം പകർന്ന് പ്രധാനമന്ത്രി മോദിയുടെ പന്ത്രണ്ടാമത് ചെങ്കോട്ട പ്രസംഗം

ദില്ലി: സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാന്റെ ആണവഭീഷണികൾ ഇനി വിലപ്പോവില്ലെന്നും ഇന്ത്യയ്‌ക്കെതിരായ ഏത് ഭീഷണിക്കും ശക്തമായ മറുപടി സൈന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സിന്ധു നദിയിലെ വെള്ളം നൽകിയില്ലെങ്കിൽ ഇന്ത്യയെ ആക്രമിക്കുമെന്നും ഇന്ത്യയുമായുള്ള യുദ്ധത്തിൽ പരാജയം മണത്താൽ ലോകത്തിന്റെ പകുതിഭാഗത്തേയും ഇല്ലാതാക്കുമെന്നും പാകിസ്ഥാൻ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇതെല്ലാം രാജ്യത്തിന് നേരെയുള്ള പ്രകോപനമാണെന്നും പ്രധാനമന്ത്രി ചൂടിക്കാട്ടി.

ജലവും രക്തവും ഒരുമിച്ച് ഒഴുകില്ല. പാകിസ്ഥാനുമായുള്ള സിന്ധു നദീജലക്കരാർ ഭാരതത്തിലെ കർഷകരോടുള്ള നീതികേടാണ്. നമ്മുടെ രാഷ്ട്രത്തിലെ കർഷകർ ജലത്തിനായി നെട്ടോട്ടമോടുമ്പോൾ വെള്ളം ശത്രുരാജ്യത്തിലേക്ക് ഒഴുകുകയായിരുന്നു. സിന്ധു നദീജലക്കരാർ മരവിപ്പിച്ച നടപടിയിൽനിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം അതിശയിപ്പിക്കുന്ന പുരോഗതി നേടുകയാണ്. ആദ്യത്തെ മെയ്‌ഡ്‌ ഇൻ ഇന്ത്യ ചിപ്പ് 2025 അവസാനത്തോടെ പുറത്തിറങ്ങും. സാങ്കേതിക വിദ്യയിലും ഉൽപ്പാദനമേഖലയിലും മുന്നേറ്റം ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന സൂചനയും പ്രധാനമന്ത്രി നൽകി. സ്വദേശി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണം. രാജ്യത്തെ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഒരു വന്മതിലായി താനുണ്ടാകുമെന്നും അദ്ദേഹം രാജ്യത്തിന് ഉറപ്പുനൽകി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ പ്രകോപിതരായാണ് അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ചത്.

ഓപ്പറേഷൻ സിന്ദൂർ സമയത്ത് കേന്ദ്രസർക്കാർ സൈന്യത്തിന് തിരിച്ചടിക്കാൻ പൂർണ്ണമായ സ്വാതന്ത്ര്യം നൽകി. രാജ്യത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്ത ശത്രുരാജ്യത്തിന് തക്കതായ തിരിച്ചടി നൽകി. ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത സൈനികരെ പ്രധാനമന്ത്രി പ്രശംസിച്ചു. തിരിച്ചടിക്കായുള്ള സമയവും തീയതിയും സ്ഥലവും രീതിയും നിശ്ചയിക്കാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി. സൈന്യം അവരുടെ ലക്‌ഷ്യം നേടി. പാകിസ്ഥാൻ ഭാരതത്തിന്റെ ആക്രമണത്തിൽ ഞെട്ടി. അവർക്ക് കനത്ത നാശനഷ്ടമുണ്ടായതായും ഓരോ ദിവസവും പാകിസ്ഥാന് ഉണ്ടായ നാശനഷ്ടങ്ങളെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Sandra Mariya

Recent Posts

വെനസ്വേലയുടെ ഭാവി അമേരിക്ക തീരുമാനിക്കുമെന്ന് ട്രമ്പ് ! വിചാരണയ്ക്കായി മഡൂറോയെയും ഭാര്യയെയും യുദ്ധക്കപ്പലിൽ ന്യൂയോർക്കിലേക്ക് കൊണ്ടുപോകുന്നു

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…

3 hours ago

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം! പൂജപ്പുരയിൽ ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ

തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…

4 hours ago

ഗുവാഹാത്തിയിൽ വാഹനാപകടം ! നടൻ ആശിഷ് വിദ്യാർത്ഥിയും ഭാര്യയ്ക്കും പരിക്ക്

ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…

4 hours ago

അമേരിക്ക നടത്തിയത് ക്രിമിനൽ അധിനിവേശമെന്ന് വെനസ്വേല ! ഐക്യരാഷ്ട്രസഭ അടിയന്തര രക്ഷാസമിതി യോഗം ചേരണമെന്ന് ആവശ്യം

കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…

4 hours ago

ഒരു സിനിമ കാണുന്നതുപോലെ ഞാൻ അത് തത്സമയം കണ്ടു” മഡൂറോയുടെ അറസ്റ്റിൽ ഡൊണാൾഡ് ട്രമ്പ് ; ഇറാനിലെ ആണവ ഭീഷണിയെ നേരിട്ടതിനേക്കാൾ വലിയ നേട്ടമെന്ന് അവകാശവാദം

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…

4 hours ago

വെള്ളാപ്പള്ളിയെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നവർ ഓർക്കണം ! ഇത് വാരിയൻ കുന്നന്റെ 1921 അല്ല ! നരേന്ദ്രമോദി നയിക്കുന്ന 2026 ആണ് ! യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാപ്രസിഡന്റിന് മറുപടിയുമായി അഡ്വ. ബി ഗോപാലകൃഷ്ണൻ

വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…

5 hours ago