India

ഉപരോധങ്ങൾകൊണ്ട് തകർക്കാവുന്ന രാജ്യമല്ല ഭാരതം; ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കാൻ കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം; ഓ ഐ സി യുടെ അഹന്തക്ക് ഇന്ത്യയുടെ തിരിച്ചടി

ദില്ലി: ബിജെപി നേതാക്കളുടെ പ്രസ്താവനയിൽ പ്രവാചക നിന്ദ ആരോപിച്ച് നടക്കുന്ന അന്താരാഷ്‌ട്ര ഉപരോധ ആഹ്വാനങ്ങൾക്ക് മറുപടിയായി ഇന്ത്യ. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഓയില്‍ ഇറക്കുമതി കുറച്ച റഷ്യയെ ആശ്രയിക്കാനാണ് കേന്ദ്രം എണ്ണ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇരട്ടിയാക്കാനാണ് എണ്ണ കമ്പനികളോട് കേന്ദ്രം ആശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഗള്‍ഫ് രാജ്യങ്ങള്‍ നേതൃത്വം നല്‍കുന്ന ഒപെക് പ്ലസില്‍ നിന്നുമാണ്. കേവലം ഏഴ് ശതമാനം ക്രൂഡ് ഓയിലിന് മാത്രമാണ് ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നത്. ഇതില്‍ തിരുത്തല്‍ വരുത്തിയാണ് ഇന്ത്യന്‍ എണ്ണ കമ്പനികളോട് റഷ്യയിലേക്ക് നീങ്ങാന്‍ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍ (ഒഐസി) രാജ്യങ്ങളുടെ തിട്ടൂരങ്ങള്‍ക്കുള്ള ഇന്ത്യയുടെ മറുപടിയാണിത്

ഇന്ത്യയുടെ പുതിയ നീക്കത്തെ റഷ്യ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തിട്ടുണ്ട്. റഷ്യയിലെ എണ്ണ ഭീമനായ റോസ്നെഫ്റ്റുമായാണ് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങന്‍ കരാര്‍ തയാറാക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റിഫൈനര്‍മാരായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളും ഭാഗികമായി റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള നയാര എനര്‍ജിയും റോസ്നെഫ്റ്റില്‍ നിന്നും കക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് എത്തിക്കും. നേരത്തെ അന്താരാഷ്‌ട്ര വിലയേക്കാൾ കുറഞ്ഞ വിലയിൽ റഷ്യ ഇന്ത്യക്ക് എണ്ണ നൽകിയിരുന്നു

അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില വളരെ ഉയർന്ന നിലയിലാണ്. പല രാജ്യങ്ങളിലും രൂക്ഷമായ ഇന്ധനക്ഷാമമുണ്ട്. ഈ സാഹചര്യത്തിൽ എണ്ണ ഉല്‍പാദനത്തില്‍ വര്‍ധന വരുത്തി വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ അമേരിക്ക, ഇന്ത്യ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഒപെകിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഗൾഫ് രാജ്യങ്ങൾ അതിനു തയ്യാറാകാത്ത സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ എണ്ണ ഇറക്കുമതിക്കായി ഗൾഫ് രാജ്യങ്ങളെ ആശ്രയിക്കുന്നതിൽ കുറവ് വരുത്തുന്നത്

Kumar Samyogee

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

5 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

5 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

6 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

6 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

7 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

7 hours ago