ദില്ലി: കിഴക്കൻ ലഡാക്കിലെ ചുമാർ ഡെംചോക് മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കി ഇന്ത്യ. ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും മുഖാമുഖം നിൽക്കുന്ന യഥാർത്ഥ നിയന്ത്രണരേഖയോടു ചേർന്നുള്ള പ്രദേശമാണിത്. ഇവിടെ ചൈന വീണ്ടും പ്രകോപനം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ടി 90 ടാങ്കുകൾ, ടി 72 ഹെവിവെയ്റ്റ് ടാങ്കറുകൾ, ബി.എം.പി 2 ഇൻഫാൻട്രി കോംപാക്ട് വാഹനങ്ങൾ തുടങ്ങിയവയെയാണ് നിലവിൽ വിന്യസിച്ചിരിക്കുന്നത്.
മൈനസ് 40 ഡിഗ്രിയിൽ വരെ പ്രവർത്തിക്കാൻ ശേഷിയുള്ളവയാണ് ബിഎംപി വാഹനങ്ങൾസൈനികവിന്യാസത്തിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്. ഓഗസ്റ്റ് അവസാന വാരം ചൈനയുടെ ഭാഗത്തുനിന്നും ടാങ്കർ-ട്രൂപ്പ് നീക്കമുണ്ടായിരുന്നു. രാത്രിയിൽ ഇത്തരം നടപടികൾ ഉണ്ടാവരുതെന്ന കരാറിന് ലംഘനമായിരുന്നു ഇത്. ഓഗസ്ത് 31ന് കമാൻഡർ തലത്തിൽ ചർച്ചകൾ നടക്കുന്നതിനിടേയും കൂടുതൽ സൈനിക വിന്യാസം നടന്നിരുന്നു.ഈ സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യയുടെ പുതിയ സൈനിക വിന്യാസം.എഎൻഐ പുറത്തുവിട്ട പുതിയ സേനാ വിന്യാസത്തിന്റെ ദൃശ്യങ്ങൾ
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…