ദില്ലി: കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകക്കരയില്‍ മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ച് ഇന്ത്യന്‍ നാവിക സേന. സംഘര്‍ഷമേഖലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഗരുഡ് കമാന്‍ഡോകളെയും ഇന്ത്യന്‍ ആര്‍മി പാരാ സേനയെയും നിലയുറപ്പിച്ച ശേഷമാണ് നാവിക സേനയും തങ്ങളുടെ കാമന്‍ഡോകളെ വിന്യസിച്ചത്.
വ്യോമസേന, നാവിക സേന, കരസേന എന്നീ സൈന്യത്തിന്റെ മൂന്ന് ഘടകങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള സൈനിക നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
നാവിക സേനയ്ക്ക് കടുത്ത ശൈത്യമുള്ള പ്രദേശങ്ങളോട് പൊരുത്തപ്പെടാനുള്ള സാഹചര്യമുണ്ടാക്കുക എന്ന ഉദ്ദേശം കൂടി ഇതിനു പുറകിലുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പാംഗോങ് തടാകത്തില്‍ സൈനിക നീക്കങ്ങള്‍ നടത്താന്‍ നാവിക സേനയ്ക്ക് ഇവിടെ പുതിയ ബോട്ടുകള്‍ അനുവദിച്ചിട്ടുണ്ട്. കരസേനയുടെ പാരാ പ്രത്യേക സൈനിക വിഭാഗവും സ്‌പെഷ്യല്‍ ഫ്രണ്ടിയര്‍ ഫോഴ്‌സും കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ കുറെ കാലമായി പ്രവര്‍ത്തിക്കുന്നുണ്ട്. മേഖലയില്‍ സംഘര്‍ഷം കൂടിയതോടെ വ്യോമസേനയുടെ ഗരുഡ സേനയും ഇവിടെയെത്തി. ഏതാണ്ട് ആറ് മാസത്തിലധികമായി കരസേനയുടെയും വ്യോമസേനയുടെയും പ്രത്യേക സൈനിക വിഭാഗം ഇവിടെയുണ്ട്.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…