ദില്ലി : സമൂഹ മാധ്യമ ആപ്പുകളുൾപ്പെടെ മൊബൈൽ ഫോണിൽ നിന്ന് നീക്കാൻ സൈന്യത്തിന് നിർദേശം . ഫേസ്ബുക്ക്, ട്രൂ കോളർ , ഇൻസ്റ്റാഗ്രാം , ഉൾപ്പെടെ 89 ആപ്പുകൾ നീക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. സുരക്ഷ പ്രശ്നങ്ങളും വിവരങ്ങൾ ചോരാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയാണ് നടപടി. ജൂലൈ 15നകം ആപ്പുകൾ നീക്കാനാണ് സൈനികരോട് ആവശ്യപ്പെട്ടിരിക്കുന്നത് .
രാജ്യത്തെ അതീവരഹസ്യങ്ങൾ ഉൾപ്പെടെ ചോരുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് സൈന്യത്തിന്റെ കർശന നടപടി . എന്നാല്‍ ഈ നിരോധിത ആപ്പുകളുടെ പട്ടികയില്‍ വാട്ട്‌സാപ്പ് ഇല്ല. ഡേറ്റിങ് ആപ്പുകളായ ടിന്‍ഡര്‍, കോച്ച് സര്‍ഫിംഗ്, വാര്‍ത്താ ആപ്ലിക്കേഷനായ ഡെയ്‌ലി ഹണ്ട് പോലുള്ള ആപ്പുകളും നീക്കം ചെയ്യാന്‍ സൈനിക ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഇന്ത്യന്‍ ആര്‍മി വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ മാസം 59 ചൈനീസ് മൊബൈൽ ആപ്പുകൾ കേന്ദ്ര ഐ ടി മന്ത്രാലയം രാജ്യത്ത് നിരോധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തവർ കർശന നടപടിയ്ക്ക് വിധേയമാവേണ്ടി വരുമെന്ന് സൈന്യം മുന്നറിയിപ്പ് നൽകി . കഴിഞ്ഞ വർഷം നവംബറിൽ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരോട്ഉ ഫേസ്ബുക്ക്
ഉപയോഗിക്കുന്നത് ഒഴിവാക്കാൻ സൈന്യം ആവശ്യപ്പെട്ടിരുന്നു.
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…