Sunday, October 4, 2026

ഫേസ്‍ബുക്ക്,ടിക് ടോക്ക് , ട്രൂകോളര്‍, ഇന്‍സ്റ്റഗ്രാം അടക്കമുള്ള 89 ആപ്പുകള്‍ ഫോണില്‍ നിന്ന് നീക്കണം : സൈനികർക്ക് നിർദേശം ; നടപടി വിവരങ്ങൾ ചോരാനുള്ള സാധ്യതയെ തുടർന്ന്

ദില്ലി : സമൂഹ മാധ്യമ ആപ്പുകളുൾപ്പെടെ മൊബൈൽ ഫോണിൽ നിന്ന് നീക്കാൻ സൈന്യത്തിന് നിർദേശം . ഫേസ്ബുക്ക്, ട്രൂ കോളർ , ഇൻസ്റ്റാഗ്രാം , ഉൾപ്പെടെ 89 ആപ്പുകൾ നീക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. സുരക്ഷ പ്രശ്നങ്ങളും വിവരങ്ങൾ ചോരാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയാണ് നടപടി. ജൂലൈ 15നകം ആപ്പുകൾ നീക്കാനാണ് സൈനികരോട് ആവശ്യപ്പെട്ടിരിക്കുന്നത് .

രാജ്യത്തെ അതീവരഹസ്യങ്ങൾ ഉൾപ്പെടെ ചോരുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് സൈന്യത്തിന്റെ കർശന നടപടി . എന്നാല്‍ ഈ നിരോധിത ആപ്പുകളുടെ പട്ടികയില്‍ വാട്ട്‌സാപ്പ് ഇല്ല. ഡേറ്റിങ് ആപ്പുകളായ ടിന്‍ഡര്‍, കോച്ച് സര്‍ഫിംഗ്, വാര്‍ത്താ ആപ്ലിക്കേഷനായ ഡെയ്‌ലി ഹണ്ട് പോലുള്ള ആപ്പുകളും നീക്കം ചെയ്യാന്‍ സൈനിക ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഇന്ത്യന്‍ ആര്‍മി വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ മാസം 59 ചൈനീസ് മൊബൈൽ ആപ്പുകൾ കേന്ദ്ര ഐ ടി മന്ത്രാലയം രാജ്യത്ത് നിരോധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തവർ കർശന നടപടിയ്ക്ക് വിധേയമാവേണ്ടി വരുമെന്ന് സൈന്യം മുന്നറിയിപ്പ് നൽകി . കഴിഞ്ഞ വർഷം നവംബറിൽ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരോട്ഉ ഫേസ്ബുക്ക്
ഉപയോഗിക്കുന്നത് ഒഴിവാക്കാൻ സൈന്യം ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles