Friday, May 17, 2024
spot_img

ബാസ്റ്റിൽ ഡേ പരേഡിന് ഒരുക്കങ്ങൾ പൂർത്തിയായി; ഇന്ത്യൻ സേനയുടെ പരേഡ് പരിശീലനം നടന്നത് ഫ്രാൻസിൽ

ജൂലൈ 14 ന് നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിന് മുന്നോടിയായുള്ള ഇന്ത്യൻ സായുധ സേനയുടെ വിവിധ വിഭാഗങ്ങളുടെ പരേഡ് പരിശീലനം ഫ്രാൻസിൽ നടന്നു. ആർമി, നേവി, എയർഫോഴ്സ് സേനാംഗങ്ങളാണ് ഫ്രാൻസ് തലസ്ഥാനമായ പാരീസിൽ പരിശീലന സെഷൻ നടത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷത്തെ പരേഡിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഇതിന്റെ ഭാഗമായാണ് പരേഡിൽ പങ്കെടുക്കാൻ ഇന്ത്യൻ സേനാ വിഭാഗങ്ങളെ ഫ്രാൻസ് ക്ഷണിച്ചിരിക്കുന്നത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രഞ്ച് സന്ദർശനത്തിൽ 26 റഫാൽ വിമാനങ്ങൾ വാങ്ങുന്നതിനുളള കരാറിൽ ഒപ്പിടും. 26 റഫാൽ യുദ്ധവിമാനങ്ങൾ, മൂന്ന് അധിക സ്‌കോർപീൻ അന്തർവാഹിനികൾ, ജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യയ്‌ക്കായുള്ള സാങ്കേതിക കൈമാറ്റം എന്നിവ കരാറിലൂടെ സാധ്യമാവുമെന്നാണ് കരുതുന്നത്.

Related Articles

Latest Articles