ദില്ലി: ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം നന്ദു നടേക്കര്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പുണെയിലെ വസതിയിലായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. 1956-ല്‍ മലേഷ്യയില്‍ നടന്ന സെല്ലാഞ്ചര്‍ ഇന്റര്‍നാഷണല്‍ കിരീടം നേടിയതോടെ ബാഡ്മിന്റണില്‍ ആദ്യ അന്താരാഷ്ട്ര കിരീടം നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയ വ്യക്തിയാണ് നന്ദു നടേക്കര്‍. ഇന്ത്യയുടെ ബാഡ്മിന്റൺ ഇതിഹാസം എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
നൂറോളം ദേശീയ – അന്തര്‍ ദേശീയ കിരീടങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. 1954-ല്‍ നടന്ന ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ ക്വാര്‍ട്ടര്‍ ഫൈനലിലെത്താനും അദ്ദേഹത്തിനായി.
1951-നും 1963-നും ഇടയില്‍ തോമസ് കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന നന്ദു നടേക്കര്‍ 16 സിംഗിള്‍സ് മത്സരങ്ങളില്‍ 12-ലും 16 ഡബിള്‍സ് മത്സരങ്ങളില്‍ എട്ടിലും ജയം സ്വന്തമാക്കിയിട്ടുണ്ട്. 1959, 1961, 1963 എന്നീ വര്‍ഷങ്ങളില്‍ ടൂര്‍ണമെന്റില്‍ രാജ്യത്തെ നയിക്കാനും സാധിച്ചു.
1961-ല്‍ അര്‍ജുന പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചു. 1965-ല്‍ ജമൈക്കയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത് നന്ദു നടേക്കര്‍ ആയിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…