indian-bank
ദില്ലി:ജോലിയിൽ നിന്നും ഗർഭിണികളെ ഒഴിവാക്കുന്നുവെന്ന് വാർത്ത തെറ്റാറാണെന്ന് ഇന്ത്യൻ ബാങ്ക്. മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
സ്ത്രീകളോട് വിവേചനം കാണിക്കുന്ന പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബാങ്ക് തയാറാക്കിയതായി ചില മാധ്യമങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തില്‍, നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ബാങ്ക് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് അറിയിക്കുന്നു -ഇന്ത്യന്‍ ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു.
ഗര്‍ഭം ധരിച്ച് 12 ആഴ്ചയോ അതിലധികമോ ആയവര്‍ക്ക് നിയമനത്തിന് ‘താല്‍ക്കാലിക അയോഗ്യത’ കല്‍പിച്ച് ഇന്ത്യന്‍ ബാങ്ക് ഉത്തരവിറക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്. പ്രസവത്തിന് ശേഷം ആറാഴ്ച കഴിഞ്ഞാല്‍ വീണ്ടും ഫിറ്റ്നസ് പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും അതിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ നിയമനം ലഭിക്കുകയുള്ളൂ എന്നുമായിരുന്നു തീരുമാനം.
ഇതിനെതിരെ ദില്ലി വനിത കമ്മീഷന്‍ അടക്കം രംഗത്തുവന്നിരുന്നു. ഗര്‍ഭിണികളായവര്‍ക്ക് താല്‍കാലികമായി നിയമനം നിഷേധിക്കുന്ന തരത്തിലുള്ള ഇന്ത്യന്‍ ബാങ്കിന്റെ പുതിയ റിക്രൂട്ട്മെന്റ് നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിത കമ്മീഷന്‍ നോട്ടീസയച്ചിരുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ ജോലിക്ക് യോഗ്യരല്ലെന്ന് നിയമം കൊണ്ടുവരുന്നത് നീതീകരിക്കാനാവില്ലെന്ന് ദില്ലി വനിത കമ്മീഷന്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ബാങ്കിന്റെ തീരുമാനം സ്ത്രീവിരുദ്ധമാണെന്ന് വിമാര്‍ശിച്ച് ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷനും രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയക്കുകയും ചെയ്തു.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…