ദില്ലി : ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ഉത്തേജക പരിശോധനയുടെ പരിധിയിലേക്ക് വരുന്നു. ക്രിക്കറ്റ് താരങ്ങളെ ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി (നാഡ)യുടെ പരിശോധനകള്‍ക്ക് വിധേയരാക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ) സമ്മതിച്ചു. വര്‍ഷങ്ങള്‍ നീണ്ട എതിര്‍പ്പിനൊടുവിലാണ് ബോര്‍ഡ് ഈ പരിശോധനയ്ക്ക് വഴങ്ങിയത്.
വെള്ളിയാഴ്ച, നാഡ ഡയറക്ടര്‍ ജനറല്‍ നവീന്‍ അഗര്‍വാളും ദേശീയ സ്‌പോര്‍ട്സ് സെക്രട്ടറി രാധേശ്യാം ജുലാനിയയും ബി.സി.സി.ഐ. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ രാഹുല്‍ ജോഹ്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് തീരുമാനം.
ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ നയങ്ങള്‍ ക്രിക്കറ്റ് ബോര്‍ഡിനും ബാധകമാണെന്ന വ്യവസ്ഥ ബി സി സി ഐ അംഗീകരിച്ചു. ഇതോടെ ബി സി സി ഐ യും ഒരു ദേശീയ സ്‌പോര്‍ട്സ് ഫെഡറേഷനായി മാറാനും വിവരാവകാശത്തിന്‍റെ കീഴില്‍ വരാനും സാധ്യത തെളിഞ്ഞു.
ഡോപ് കിറ്റുകളും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരും അന്താരാഷ്ട്ര നിലവാരമുള്ളവരായിരിക്കണമെന്ന് ബി സി സി ഐ. നിബന്ധന മുന്നോട്ടുവച്ചു. അത് നാഡ അംഗീകരിച്ചു. അതിനാവശ്യമായ ചെലവുകള്‍ ബി സി സി ഐ വഹിക്കണം. എന്നാല്‍ മറ്റ് സ്‌പോര്‍ട്സ് ഫെഡറേഷനുകള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ മാത്രമേ ബി സി സി ഐക്ക് അനുവദിക്കൂ. മത്സരം ഇല്ലാത്ത സമയത്ത് വര്‍ഷത്തില്‍ മൂന്നുതവണ ഓരോ താരങ്ങളും പരിശോധനയ്ക്ക് വിധേയമാകണം. ഇത് എപ്പോഴെന്ന് ഓരോരുത്തരും എഴുതിനല്‍കണം.
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മെ തേടിയെത്തുന്ന വിരുന്നുകാർ എപ്പോഴും കൗതുകമുണർത്തുന്നവരാണ്. അത്തരത്തിൽ സൗരയൂഥത്തിന് പുറത്തുനിന്ന് എത്തിയ '3I/ATLAS' എന്ന ഇന്റർസ്റ്റെല്ലാർ…
മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണതകളും അത്ഭുതങ്ങളും പലപ്പോഴും ആധുനിക വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ഒരുപോലെ അമ്പരപ്പിച്ച അത്യപൂർവ്വമായ…
ജമ്മു കാശ്മീർ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ജെ.കെ 11 ടീമിന് വേണ്ടി കളിച്ച ഫുർഖാൻ ഭട്ട് എന്ന താരം…
ഭൂമിയുടെ ഉത്ഭവത്തെയും ജീവന്റെ രഹസ്യങ്ങളെയും കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളിൽ നാസയുടെ ഒസിരിസ്-റെക്സ് ദൗത്യം ഒരു വിപ്ലവകരമായ അദ്ധ്യായമാണ് കുറിച്ചിരിക്കുന്നത്. കോടിക്കണക്കിന്…
സ്വയം വിശ്വാസക്കുറവ് എന്നാൽ സ്വന്തം കഴിവുകളിലോ തീരുമാനങ്ങളിലോ ഉള്ള സംശയമാണ്, ഇത് ആത്മവിശ്വാസമില്ലായ്മ, സ്വയം താഴ്ത്തിക്കെട്ടൽ , മറ്റുള്ളവരെ സംശയത്തോടെ…
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…