ദില്ലി; ഒക്ടോബർ മുതൽ ഫിബ്രവരി വരെ നാല് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങി ബി.ജെ.പി. തിരഞ്ഞെടുപ്പ് മേൽനോട്ടത്തിന് പ്രമുഖരെ രംഗത്തിറക്കുകയാണ് പാര്‍ട്ടി നേതൃത്വം.തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരെയും സഹ ചുമതല ഉളളവരെയും തിരഞ്ഞെടുത്തു.ഡൽഹിയിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും, മഹാരാഷ്ട്രയിൽ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവും തിരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കും. 2020 ഫെബ്രുവരിയിൽ ഡൽഹി തിരഞ്ഞെടുപ്പും,ഈ വർഷം ഒക്ടോബറിൽ മഹാരാഷ്ട്ര തിരഞ്ഞെടുപ്പും നടത്തും.
നഗരവികസന മന്ത്രി ഹർദീപ് സിംഗ് പൂരിയും, നിത്യാനന്ദ് റായും ദേശീയ തലസ്ഥാനത്ത് ജാവദേക്കറെ സഹായിക്കും. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, കർണ്ണാടക നേതാവ് ലക്ഷ്മൺ സേവാദി എന്നിവർക്കാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സഹചുമതല.കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന് ഹരിയാനയുടെ ചുമതല നൽകി. ഉത്തർപ്രദേശ് മന്ത്രി ഭൂപ്രേന്ദ്ര സിംഗിനാണ് സഹചുമതല.
ജാർഖണ്ഡിന്‍റെ ചുമതല വൈസ് പ്രസിഡന്റ് ഓം മാത്തൂറിനും, സഹചുമതല ബീഹാർ മന്ത്രി നന്ദ് കിഷോർ യാദവിനും നൽകി.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…