NATIONAL NEWS

ലോകത്തിലെ അതിവേഗം വളരുന്ന സമ്പത് വ്യവസ്ഥയായി ഇന്ത്യ ഈ വർഷം തന്നെ മാറും; കണക്കുകളിൽ പ്രതീക്ഷയർപ്പിച്ച് രാജ്യം

ദില്ലി: ഇന്ത്യൻ സമ്പത് വ്യവസ്ഥ ലോകത്തെ അതിവേഗം വളരുന്ന സമ്പത് വ്യവസ്ഥ എന്ന പദവി ഈ വർഷം തന്നെ തിരിച്ചു പിടിക്കുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തവണ 9.2 ശതമാനം വളർച്ചയാണ് ജിഡിപിയിൽ (GDP) പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസം റിസർവ് ബാങ്ക് കണക്കാക്കിയത് നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യം 9.5 ശതമാനം വളർച്ച നേടുമെന്നായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കനത്ത തിരിച്ചടിയാണ് ഇന്ത്യൻ സാമ്പത്തിക രംഗത്തിന് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേരിട്ടത്. 7.3 ശതമാനത്തോളം പുറകോട്ട് പോയ ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിച്ച് വരുന്നതാണ് ഇത്തവണത്തെ കാഴ്ച. ഒരു പാദവാർഷികം ഇനിയും ബാക്കിയുണ്ടെന്നിരിക്കെ കൊവിഡ് വ്യാപനത്തിലുണ്ടായ വർധന ആശങ്ക വിതയ്ക്കുന്നുണ്ട്. എങ്കിലും ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കിൽ രാജ്യം പ്രതീക്ഷയർപ്പിക്കുന്നു . ഇക്കുറി 9.2 ശതമാനം വളർച്ച നേടാനായാൽ 2019 ൽ കൊവിഡിന് മുൻപത്തെ ജിഡിപിയെ മറികടക്കാൻ രാജ്യത്തിന് സാധിക്കും. കാർഷികം, ഖനനം, നിർമ്മാണ മേഖലകളിലാണ് ഏറെ പ്രതീക്ഷ. 2021-22 വർഷത്തെ പ്രതീക്ഷിത ജിഡിപി 147.54 കോടി രൂപയാണ്. 2020-21 വർഷത്തിലെ ജിഡിപി 135.13 കോടി രൂപയായിരുന്നു.

ഐഎംഎഫ് റിപ്പോർട്ട് പ്രകാരം ഇന്ത്യ നടപ്പ് സാമ്പത്തിക വർഷത്തിൽ 9.5 ശതമാനം വളർച്ച നേടുമെന്നാണ്. ഫിച്ച് റേറ്റിങ്സ് പറയുന്നത് 8.7 ശതമാനം വളർച്ചയാണ്. മൂഡിസ് ഇൻവസ്റ്റേർസ് സർവീസ് പറയുന്നത് 9.3 ശതമാനം വളർച്ച നേടുമെന്നാണ്. ലോക ബാങ്ക് റിപ്പോർട്ട് പ്രകാരം 8.3 ശതമാനവും ധനകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക സർവേ പ്രകാരം രാജ്യം 11 ശതമാനവുമാണ് വളർച്ച പ്രതീക്ഷിക്കുന്നത്. അതേസമയം ചൈനയുടെ നിലവിലെ പ്രതീക്ഷിത വളർച്ചാ നിരക്ക് എട്ട് ശതമാനമാണ്.

Kumar Samyogee

Share
Published by
Kumar Samyogee

Recent Posts

എഴുത്തുകാരനും സാഹിത്യപ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ ‘സ്നേഹപൂർവ്വം വേണു’ പ്രകാശനം ചെയ്‌തു ! കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഒ എൻ വി കുറുപ്പിന്റെ സഹധർമ്മിണി സരോജിനിക്ക് പുസ്തകം കൈമാറി

പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…

12 hours ago

എം എൽ എയെ നഗര സഭ ഇറക്കിവിടുമോ ? മേയർ പറയുന്നത് ഇതാണ് I VK PRASHANTH MLA

കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…

13 hours ago

കൗൺസിലറുടെ ഓഫീസ് എം എൽ എ കയ്യേറിയത്തിനെ കുറിച്ച് മുൻ കൗൺസിലർ മധുസൂദനൻ നായർ I MADHUSOODANAN NAIR

വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…

14 hours ago

തനിക്ക് മാറാൻ സൗകര്യം ഇല്ല ആരുടെ ബുദ്ധിമുട്ടും പ്രശ്നമല്ല

ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…

15 hours ago

പതിനായിരങ്ങൾ അലവൻസ് കിട്ടുന്ന എം എൽ എയ്ക്ക് ഓഫീസ് നൽകിയിരിക്കുന്നത് 832 രൂപ വാടകയ്ക്ക്

ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…

15 hours ago

ഭാരതത്തിന്റെ കരുത്ത് ലോകം തിരിച്ചറിഞ്ഞു! 2025-ലെ വൻ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…

17 hours ago