ഇന്ത്യൻ ഫുട്ബോൾ ടീം
ദില്ലി : ഇന്ത്യൻ ഫുട്ബാൾ ആരാധകർക്ക് സന്തോഷവാർത്ത. ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾ ചൈനയിലേക്കു പോകുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ ട്വിറ്ററിലൂടെ അറിയിച്ചു. ഇതിനായി നിലവിലെ മാനദണ്ഡങ്ങളിൽ ഇളവു നൽകാൻ കായിക മന്ത്രാലയവും കേന്ദ്ര സർക്കാരും തീരുമാനിച്ചതായും അനുരാഗ് ഠാക്കൂർ പറഞ്ഞു. നേരത്തെ ഇന്ത്യയിൽ നടന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിലും സാഫ് കപ്പിലും ഇന്ത്യ കിരീടം നേടിയിരുന്നു.
ഫിഫ റാങ്കിങ് പട്ടികയിൽ വർഷങ്ങൾക്കു ശേഷം ആദ്യ നൂറിൽ ഇടം പിടിക്കാനും ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിനു സാധിച്ചിരുന്നു. ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങളിലെത്താൻ ഫുട്ബോൾ ടീമിന് സാധിക്കട്ടെയെന്ന് കേന്ദ്രമന്ത്രി ആശംസിച്ചു.
ഏഷ്യൻ റാങ്കിങ്ങിൽ മുന്നിലുള്ള ഇനങ്ങളിൽ മാത്രം മത്സരിച്ചാൽ മതിയെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇതോടെ ഇന്ത്യൻ പുരുഷ, വനിതാ ഫുട്ബോൾ ടീമുകൾക്ക് ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള വാതിലടഞ്ഞു. ഇതിനിടെയാണ് കേന്ദ്രസർക്കാർ ടീമിന് അനുവാദം നൽകിയത്.
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…