3000 കിലോ ലഹരിവസ്തുക്കളുമായി മയക്കുമരുന്ന് സംഘം മുക്കിയ കപ്പൽ വീണ്ടെടുക്കാൻ ഇന്ത്യൻ അന്വേഷണ ഏജൻസികൾ ശ്രമം തുടങ്ങി.25,000 കോടിയുടെ രാസലഹരി വസ്തുക്കൾ എൻസിബിയും നേവിയും ചേർന്നുള്ള സംയുക്ത ഓപറേഷനിൽ പിടികൂടുന്നതിന് മുമ്പാണ് കപ്പൽ മുക്കിയത്.
നാവികസേന റെയ്ഡ് ആരംഭിച്ചപ്പോൾ ഇന്ത്യയുടെ സവിശേഷ സാമ്പത്തിക മേഖലക്ക് പുറത്ത് കപ്പൽ കൊണ്ടുപോകാനാണ് ലഹരിക്കടത്ത് സംഘം ആദ്യം ശ്രമിച്ചത്. ഇത് വിജയിക്കാതെ വന്നപ്പോൾ ശ്രീലങ്കയുടെ പതാക കപ്പലിൽ വ്യാജമായി സ്ഥാപിച്ചു. എന്നാൽ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് കപ്പൽ മുക്കിയത്.
കപ്പൽ മുക്കി സംഘം തെളിവ് നശിപ്പിച്ചില്ലായിരുന്നുവെങ്കിൽ രാജ്യാന്തര കപ്പലോട്ട നിയമപ്രകാരം പാക്കിസ്ഥാൻ പ്രതികൂട്ടിലാകുമായിരുന്നു. മുക്കി കപ്പൽ ഇന്ത്യൻ സമുദ്രമേഖലക്കുള്ളിൽ കണ്ടെത്തി വീണ്ടെടുക്കാൻ സാധിച്ചാൽ കേസിൽ അത് നേട്ടമാകും.നാവികസേന പാക്കിസ്ഥാൻ സ്വദേശിയെ റെയ്ഡിനിടെ പിടികൂടിയിരുന്നു. ബലൂചിസ്ഥാൻ സ്വദേശി സുബൈറാണ് പിടിയിലായത്. ഇയാൾ പിടിക്കപ്പെട്ടത് മേഖലക്ക് പുറത്താണെങ്കിൽ കേസ് രാജ്യാന്തര കോടതിക്ക് കൈമാറേണ്ടി വരും.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…