ദില്ലി: റെയിൽവേയിൽ വിപ്ലവാത്മക മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. 100 റൂട്ടുകളിൽ 150 സ്വകാര്യ ട്രെയിനുകൾ ഓടിക്കാനാണ് കേന്ദ്ര റെയിൽവേ മന്ത്രാലയവും നീതി ആയോഗും ചേർന്ന് തയ്യാറാക്കുന്ന പദ്ധതി. 22500 കോടിയുടേതാണ് പദ്ധതി. മുംബൈ സെൻട്രൽ – ദില്ലി, ദില്ലി – പട്ന, അലഹബാദ് – പുണെ, ദാദർ – വഡോദര തുടങ്ങിയ നൂറോളം റൂട്ടുകളിൽ സ്വകാര്യ ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി. ഹൗറാ – ചെന്നൈ, ഹൗറ – പട്ന, ഇൻഡോർ – ഒഖ്ല, ലക്നൗ – ജമ്മു താവി, ചെന്നൈ -ഒഖ്ല, ആനന്ത് വിഹാർ – ഭഗൽപുർ, സെക്കന്ദ്രബാദ് – ഗുവാഹത്തി, ഹൗറ – ആനന്ത് വിഹാർ എന്നീ റൂട്ടുകളിലും സ്വകാര്യ ട്രെയിനുകൾ ഓടിക്കാൻ ആലോചിക്കുന്നുണ്ട്.
തത്പരകക്ഷികൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള ഡിസ്കഷൻ പേപ്പറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ 100 റൂട്ടുകൾ 10-12 ക്ലസ്റ്ററുകൾ ആയി തിരിച്ചിരിക്കുന്നു. സ്റ്റേഷനുകളിൽ നിർത്തുന്ന സമയം, നിരക്ക്, കോച്ചുകൾ നിശ്ചയിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ സ്വകാര്യ ട്രെയിൻ ഉടമകൾക്ക് തീരുമാനം എടുക്കാനാവും. നൂതന സാങ്കേതിക വിദ്യയും ലോകോത്തര സേവനവും ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് മന്ത്രാലയവും നീതി ആയോഗും ഉറപ്പുപറയുന്നത്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…