അമൃത് ഭാരത് എക്സ്പ്രസ്
ദില്ലി : സാധാരണക്കാരുടെ യാത്ര കൂടുതൽ വേഗത്തിലും സുഗമവും ആക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ പുതിയ ട്രെയിനുകൾ അവതരിപ്പിക്കുന്നു. അമൃത് ഭാരത് എക്സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ഈ മാസം 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിൽ നിർവഹിക്കും. 2 ട്രെയിനുകളാണ് ഫ്ലാഗ് ഓഫ് ചെയ്യുക. 130 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ കുതിച്ചു പായുക.
ആദ്യ അമൃത് ഭാരത് അയോധ്യ– ദർഭംഗ പാതയിലാണ്. രാമജന്മഭൂമിയായ അയോദ്ധ്യയിൽ നിന്ന് സീതാദേവിയുടെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന സീതാമർഹി വഴി ദർഭംഗയിലേക്കാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ബെഗംളൂരു– മാൾഡ പാതയിലാണു രണ്ടാമത്തെ ട്രെയിൻ സർവീസ് നടത്തുക.
വന്ദേ സാധാരൺ എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന അമൃത് ഭാരത് എക്സ്പ്രസ് വന്ദേ ഭാരതിന്റെ അതേ മാതൃകയിലാണ് തയാറാക്കിയിരിക്കുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലായിരുന്നു അമൃത് ഭാരത് ട്രെയിനുകളുടെയും നിർമാണം. ഓറഞ്ച്– ഗ്രേ നിറത്തിൽ വരുന്ന അമൃത് ഭാരത് എക്സ്പ്രസ് നോൺ എസിയാണ്. പുഷ് പുൾ സീറ്റുകളാണ് ട്രെയിനിൽ ഘടിപ്പിച്ചിരിക്കുന്നത്. 22 കോച്ചുകളാണ് ട്രെയിനിലുള്ളത്. ഇതിൽ 8 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും 12 സെക്കൻഡ് ക്ലാസ് 3–ടയർ സ്ലീപ്പർ കോച്ചുകളും 2 ഗാർഡ് കംപാർട്മെന്റുകളുമുണ്ട്. ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും പ്രത്യേക കോച്ചുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു. സിസിടിവി, എഫ്ആർപി മോഡുലാർ ടോയ്‌ലറ്റുകൾ, ബോഗികളിൽ സെൻസർ വാട്ടർടാപ്പുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…