ബ്രിട്ടനെ പിന്തള്ളി ഇന്ത്യ; ഇനി ലോകത്തിലെ ആറാമത്തെ ഓഹരി വിപണിയായി രാജ്യം മാറി; കോവിഡ്, യുദ്ധ സാഹചര്യങ്ങളിലും ഇന്ത്യൻ ഓഹരി വിപണികൾക്ക് തിളക്കമാർന്ന നേട്ടം

വിപണി മൂല്യത്തിന്റെ (Market Capitalization) അടിസ്ഥാനത്തിൽ ബ്രിട്ടീഷ് ഓഹരി വിപണികളെ പിന്തള്ളി ഇന്ത്യൻ ഓഹരിവിപണികൾ ആഗോള റാങ്കിങ്ങിൽ ആറാം സ്ഥാനത്തേക്കുയർന്നു. ബ്രിട്ടന് പിന്നിൽ ഏഴാം സ്ഥാനത്തായിരുന്നു ഇന്ത്യ ഇതുവരെ. കോവിഡ് കാലത്തെ തിരിച്ചടികൾക്കും റഷ്യ യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നേരിട്ട പ്രതിസന്ധികൾക്കും ഇടയിലാണ് ഇന്ത്യൻ വിപണിയുടെ നേട്ടം. ഇതോടെ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ ആറ് ഓഹരി വിപണികളിൽ ഒന്നാണ് ഇന്ത്യ. അമേരിക്ക, ചൈന, ജപ്പാൻ, ഹോങ്‌കോങ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. 3.16 ട്രില്യൺ ഡോളറാണ് ഇന്ത്യയുടെ ഓഹരി വിപണി മൂല്യം. 3.25 ട്രില്യൺ ഡോളറിന്റെ വിപണിമൂല്യമുള്ള സൗദി അറേബ്യയെ മറികടന്ന് ഇന്ത്യക്ക് ഉടൻതന്നെ ഒരു സ്ഥാനം കൂടി മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് വരാൻ കഴിയുമെന്ന് റിപ്പോർട്ടുകളുണ്ട്. 46.01 ട്രില്യൺ ഡോളറാണ് അമേരിക്കയുടെ ഓഹരി വിപണി മൂല്യം.

2014 നു ശേഷമുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പരിഷ്കരണങ്ങൾ ഇന്ത്യൻ വിപണികളെ ശക്തിപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ആഭ്യന്തര ചില്ലറ നിക്ഷേപകരെ വിപണിയിലേക്ക് ആകർഷിച്ച സുപ്രധാന ഘടകമാണ്. കരുത്തുറ്റ വിദേശ നിക്ഷേപവും ആഭ്യന്തര ചില്ലറ നിക്ഷേപകരുടെ എണ്ണം വർധിച്ചതും കോവിഡ് കാലത്തും പുതിയ ഉയരങ്ങൾ കീഴടക്കാൻ വിപണികളെ സഹായിച്ചിരുന്നു. വിപണികൾ ഉറ്റുനോക്കുന്ന ഐ പി ഓ കൾ വരാനിരിക്കെ ഇന്ത്യൻ വിപണികൾ ഇനിയുമുയരങ്ങൾ കീഴടക്കുമെന്നാണ് പ്രതീക്ഷ.

B4 Admin

Recent Posts

സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ നടപടി കടുപ്പിച്ച് കേന്ദ്രം: ഫണ്ട് മരവിപ്പിക്കാനും സ്ഥാപനങ്ങൾ സീൽ ചെയ്യാനും സംസ്ഥാനങ്ങൾക്ക് അധികാരം

ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ…

8 hours ago

ഭാരതം–മലേഷ്യ സംയുക്ത സൈനികാഭ്യാസം ‘ഹരിമൗ ശക്തി’: യുദ്ധഭൂമിയിലെ രക്ഷാപ്രവർത്തനം, ഭീകരവിരുദ്ധ നീക്കങ്ങൾ, ഡ്രോൺ യുദ്ധതന്ത്രങ്ങൾ എന്നിവയിൽ പരിശീലനം

ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…

9 hours ago

സുപ്രീം കോടതി വിധിക്ക് സ്വാഗതം: വള്ളിയൂരിൽ വിളക്കേന്തി ബിജെപി പ്രവർത്തകരുടെ ഘോഷയാത്ര

തിരുപ്പറംകുണ്ട്രം ദീപസ്തംഭത്തിൽ തിരുക്കാർത്തിക ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ ബിജെപി…

10 hours ago

ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു: അടൂർ സ്വദേശിനി ഗംഗയുടെ കൊലപാതകത്തിൽ കൊല്ലം സ്വദേശി അറസ്റ്റിൽ

ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ അടൂർ…

10 hours ago

സുപ്രീം നീതി! തിരുപ്പുറംകുന്ദ്രത്ത് നാളെ വിശ്വാസജ്വാല ഉയരും! ട്രസ്റ്റികൾക്ക് പണി പോയി.

മധുര തിരുപ്പറങ്കുൻകുണ്ടം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാനുള്ള നവംബർ 20-ലെ ഉത്തരവ് നടപ്പിലാക്കാത്തതിൽ തമിഴ്‌നാട് സർക്കാരിനെയും മധുര ജില്ലാ…

13 hours ago

26/11 മുംബൈ ഭീകരാക്രമണത്തിലെ ധീരരക്തസാക്ഷികൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഭാരതത്തിന് ഐക്യദാർഢ്യം

2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ. ഭീകരാക്രമണങ്ങളെ അതിജീവിച്ച ഭാരതീയ ജനതയുടെ കരുത്തിനെയും മറ്റുള്ളവരുടെ ജീവൻ…

14 hours ago