Bomb Seized
പാറ്റ്ന: റെയിൽവേ ട്രാക്കിൽ നിന്നും ബോംബ് കണ്ടെത്തി(റെയിൽവേ പാളത്തിൽ ബോംബ്!!! പിന്നിൽ കമ്മ്യൂണിസ്റ്റ് ഭീകരരെന്ന് റിപ്പോർട്ട് | Bomb Seized In Railway Track In Bihar). ബിഹാറിലെ യ- ധൻബാദ് പാതയിലാണ് സംഭവം. ഗുരാരു റെയിൽവേ സ്റ്റേഷന് സമീപമായാണ് ബോംബ് കണ്ടെത്തിയത്. ബോംബ് കണ്ടെത്തിയ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്ത് കമ്യൂണിസ്റ്റ് ഭീകര സംഘടന രംഗത്ത് എത്തി. ബീഹാർ-ഝാർഖണ്ഡ് റീജിയണൽ കമ്മിറ്റിയാണ് ഉത്തരവാദിത്വം ഏറ്റെടുത്തത്.
അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗയയിലെ വനമേഖലയിൽ കമ്യൂണിസ്റ്റ് ഭീകരരും, സുരക്ഷാ സേനയും ഏറ്റുമുട്ടൽ തുടരുകയാണ്. ഇതിലുള്ള പ്രതികാരമെന്ന നിലയിലാണ് ബോംബ് സ്ഥാപിച്ചത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ബോംബ് കണ്ടെത്തിയതിനെ തുടർന്ന് ഇതുവഴിയുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. രാവിലെയോടെയായിരുന്നു ബോംബ് കണ്ടെത്തിയത്.
ട്രാക്ക് പരിശോധിക്കുന്നതിനിടെ ജീവനക്കാർ ആണ് സംഭവം കണ്ടത്. ഉടനെ വിവരം റെയിൽവേ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ബോംബ് സ്ക്വാഡ് എത്തി ബോംബ് നിർവ്വീര്യമാക്കി. ഇതിന് ശേഷമാണ് പാതവഴിയുള്ള തീവണ്ടി ഗതാഗതം പുന:സ്ഥാപിച്ചത്.
ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ…
ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…
തിരുപ്പറംകുണ്ട്രം ദീപസ്തംഭത്തിൽ തിരുക്കാർത്തിക ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ ബിജെപി…
ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ അടൂർ…
മധുര തിരുപ്പറങ്കുൻകുണ്ടം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാനുള്ള നവംബർ 20-ലെ ഉത്തരവ് നടപ്പിലാക്കാത്തതിൽ തമിഴ്നാട് സർക്കാരിനെയും മധുര ജില്ലാ…
2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ. ഭീകരാക്രമണങ്ങളെ അതിജീവിച്ച ഭാരതീയ ജനതയുടെ കരുത്തിനെയും മറ്റുള്ളവരുടെ ജീവൻ…