ഹർസിമ്രത് രൺധാവ
ഒട്ടാവ : കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിൽ അലംഭാവം തുടർന്ന് കനേഡിയൻ പോലീസ്. അക്രമം ആസൂത്രിതമല്ലെന്നാണ് കാനഡ പോലീസ് റിപ്പോർട്ട് ചെയ്യുന്നത്. ഒന്റാറിയോയിലെ ഹാമിൽട്ടണിൽ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ആയിരുന്നു ഇന്ത്യൻ വിദ്യാർത്ഥിനിയായ ഹർസിമ്രത് രൺധാവ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നത്.
ഹാമിൽട്ടണിലുള്ള മൊഹാവ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു 21 കാരിയായ ഹർസിമ്രത് രൺധാവ. പഞ്ചാബ് സ്വദേശിനിയാണ്. കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിയപ്പോൾ നെഞ്ചിൽ വെടിയേറ്റ നിലയിൽ രൺധാവയെ കണ്ടെത്തിയതായും അവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്നും ഹാമിൽട്ടൺ പോലീസ് അറിയിച്ചു.
റോഡിൽ വച്ച് രണ്ട് സെഡാൻ കാറുകൾ തമ്മിൽ ഉണ്ടായ സംഘർഷം ആണ് പരസ്പരമുള്ള വെടിവെപ്പിലേക്ക് നയിച്ചത് എന്നും പോലീസ് വ്യക്തമാക്കി
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…