മോഹിത് കുമാർ
നോയ്ഡ: ഭാര്യ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി. നോയ്ഡയിലെ സിമന്റ് കമ്പനിയിൽ എഞ്ചിനിയർ ആയി ജോലി ചെയ്ത് വന്നിരുന്ന മോഹിത് കുമാർ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. നോയ്ഡ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍വെച്ചാണ് മോഹിത് ജീവനൊടുക്കിയത്. ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
മരിക്കുന്നതിന് തൊട്ടുമുമ്പ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമാക്കി മോഹിത് വീഡിയോ ചിത്രീകരിച്ചിരുന്നു. തന്റെ ഭാര്യയും അവരുടെ ബന്ധുക്കളും ചേര്‍ന്ന് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് മോഹിത് ആരോപിക്കുന്നു. തങ്ങള്‍ക്ക് പിറക്കാനിരുന്ന കുഞ്ഞിനെ ഭാര്യയുടെ മാതാവ് നിര്‍ബന്ധപൂര്‍വം അബോർഷനിലൂടെ ഇല്ലാതാക്കിയെന്നും തന്റെ പേരിലുള്ള സ്വത്തുവകകള്‍ ഭാര്യയുടെ പേരിലെഴുതിക്കൊടുത്തില്ലെങ്കില്‍ തനിക്കും തന്റെ മാതാപിതാക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനമാരോപിച്ച് കേസ് ഫയല്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും മോഹിത് വീഡിയോയിൽ പറയുന്നു. മരിച്ചതിന് ശേഷവും നീതി കിട്ടിയില്ലെങ്കില്‍ തന്റെ ചിതാഭസ്മം അഴുക്കുചാലില്‍ ഒഴുക്കിക്കളയണമെന്നും മോഹിത് വീഡിയോയില്‍ പറയുന്നു.
ഉത്തര്‍പ്രദേശിലെ ഔറൈയ ജില്ലയില്‍നിന്നുള്ള ആളാണ് മോഹിത്. നോയ്ഡയിലെ സിമന്റ് കമ്പനിയില്‍ എന്ജിനീറായി ജോലി ചെയ്യുന്ന സമയത്താണ് പ്രിയ എന്ന യുവതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഏഴുവര്‍ഷത്തോളം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം പ്രിയയ്ക്ക് ബിഹാറിലെ സമസ്തിപുരില്‍ പ്രൈമറി സ്കൂള്‍ ടീച്ചറായി ജോലി കിട്ടിയതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായതെന്നാണ് മോഹിതിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 04712552056)
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…