International

ബ്രിട്ടീഷ് പാർലമെന്റിലെ ഇന്ത്യൻ ശബ്ദം ! ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ജയിച്ച ഇന്ത്യക്കാരെ അറിയാം

ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പില്‍ 14 വർഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ലേബർ പാർട്ടി അധികാരത്തിലേറിയിരിക്കുകയാണ്. ലേബർ പാർട്ടിയുടെ കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രി പദവിയിലെത്തും.ഹോൽബോൺ ആൻഡ് സെന്റ് പാൻക്രാസ് സീറ്റിൽനിന്നാണ് സ്റ്റാർമറുടെ വിജയം. മുൻ പ്രധാനമന്ത്രി ഋഷി സുനക് ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാരാല്‍ സമ്പന്നമാണ് 650 അംഗങ്ങളുള്ള ബ്രിട്ടീഷ് പാര്‍ലമെന്റ്. ഇത്തവണ ചരിത്രത്തിലാദ്യമായി മലയാളി പ്രാതിനിധ്യവും ബ്രിട്ടീഷ് പാർലമെന്റിലുണ്ട്. ലേബർ പാർട്ടിയുടെ സ്ഥാനാർഥിയായ മലയാളി സോജൻ ജോസഫ് ആഷ്ഫെ‌ഡ് മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്.ആഷ്ഫെ‌ഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്റൽ ഹെൽത്ത് നഴ്സിങ് മേധാവിയുമാണ് സാജൻ ജോസഫ്. ബ്രിട്ടീഷ് പാര്ലമെന്റിലെത്തിയ ഇന്ത്യക്കാർ ആരൊക്കെയെന്ന് നോക്കാം.

ഋഷി സുനക്

ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനും ഹൈന്ദവ വിശ്വാസിയുമാണ് ഋഷി സുനക്, റിച്ച്മണ്ട് ആന്‍ഡ് നോര്‍ത്തലെട്രോണ്‍ മണ്ഡലത്തില്‍നിന്ന് 23,059 വോട്ടിന്റെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2015 മുതല്‍ അദ്ദേഹം എം.പിയാണ്.

പ്രീത് കൗര്‍ ഗില്‍

ബെര്‍മിങ്ഹാം എഡ്ഗബ്സ്റ്റണില്‍നിന്ന് ലേബര്‍ പാര്‍ട്ടിക്കുവേണ്ടി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രീത് കൗര്‍ ഗില്‍, പ്രതിപക്ഷത്തെ ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള ഷാഡോ മിനിസ്റ്റര്‍ ആയിരുന്നു. 8368 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രീത് കൗര്‍ ഗില്‍ വിജയിച്ചത്.

പ്രീതി പട്ടേല്‍

മുന്‍ ആഭ്യന്തര സെക്രട്ടറിയായ പ്രീതി പട്ടേല്‍, എസെക്‌സ് കൗണ്ടിയിലെ വിതാം മണ്ഡലത്തില്‍നിന്നാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ഗുജറാത്ത് സ്വദേശിയായ പ്രീതി പട്ടേല്‍ 2019 മുതല്‍ 2022 വരെയാണ് ആഭ്യന്തര സെക്രട്ടറിയായിരുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ പ്രീതി 2010 മുതല്‍ വിതാമില്‍നിന്നുള്ള എം.പിയാണ്.

ഗഗന്‍ മൊഹിന്ദ്ര

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ ഗഗന്‍ മൊഹിന്ദ്ര പഞ്ചാബിയാണ്. സൗത്ത് വെസ്റ്റ് ഹെര്‍ട്‌സ് മണ്ഡലത്തില്‍ നിന്ന് 16458 വോട്ടുകള്‍ നേടിയാണ് അദ്ദേഹം വിജയിച്ചത്. ബ്രിട്ടീഷ്-ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചയാളായിരുന്നു ഗഗന്‍ മൊഹിന്ദ്രയുടെ മുത്തശ്ശന്‍.

കനിഷ്‌ക നാരായണ്‍

ഇന്ത്യയില്‍ ജനിച്ച കനിഷ്‌ക നാരായണ്‍, ലേബര്‍ പാര്‍ട്ടി അംഗമാണ്. വേല്‍ ഓഫ് ഗ്ലാമോര്‍ഗന്‍ മണ്ഡലത്തില്‍നിന്ന് 17740 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. വെയ്ല്‍സിലെ വംശീയ ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ള ആദ്യ എം.പിയാണ് കനിഷ്‌ക.

നവേന്ദു മിശ്ര

സ്റ്റോക്ക്‌പോര്‍ട്ട് മണ്ഡലത്തില്‍നിന്ന് ലേബര്‍ പാര്‍ട്ടിക്കായി മത്സരിച്ച് വിജയിച്ച നവേന്ദു മിശ്ര ഇത് രണ്ടാം തവണയാണ് എം.പിയാകുന്നത്. ഉത്തര്‍പ്രദേശ് സ്വദേശികളാണ് നവേന്ദുവിന്റെ മാതാപിതാക്കള്‍. 21787 വോട്ടുകള്‍ക്കായിരുന്നു നവേന്ദുവിന്റെ വിജയം.

സിറ്റിങ് സീറ്റായ വിഗനില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ലിസ 2014 മുതല്‍ ലേബര്‍ പാര്‍ട്ടി എം.പിയാണ്. 19401 വോട്ടുകള്‍ നേടിക്കൊണ്ട് റിഫോം യു.കെ. സ്ഥാനാര്‍ഥി ആന്‍ഡി ഡവ്‌ബെറിനെയാണ് ലിസ പരാജയപ്പെടുത്തിയത്. കൊല്‍ക്കത്ത സ്വദേശിയായ ദീപക് നന്ദിയുടെ മകളാണ് ലിസ നന്ദി.

സുവെല്ല ബ്രേവര്‍മാന്‍

ഋഷി സുനക് സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന സുവെല്ല ബ്രേവര്‍മാന്‍ വലിയ വിവാദത്തിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പോലീസിന് പാലസ്തീന്‍ അനുകൂലികളോട് മൃദുസമീപനമാണ് എന്ന പ്രസ്താവന വിവാദമായതോടെ അവര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. ഫരെഹാം ആന്‍ഡ് വാട്ടര്‍ലൂവില്ലെ മണ്ഡലത്തില്‍ നിന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എം.പിയായി സുവെല്ല വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടീഷ് പൗരന്മാര്‍ ലോറി ഓടിക്കാനും ഇറച്ചി വെട്ടാനും പഠിച്ചാല്‍ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാമെന്നും സുവെല്ല മുമ്പ് പറഞ്ഞിട്ടുണ്ട്.

ശിവാനി രാജ

ലേബര്‍ പാര്‍ട്ടിയുടെ കൈവശമുണ്ടായിരുന്ന ലെയ്‌സെസ്റ്റര്‍ ഈസ്റ്റ് മണ്ഡലം പിടിച്ചെടുത്തുകൊണ്ടാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ ശിവാനി രാജ പാര്‍ലമെന്റിലേക്ക് ചുവടുവെയ്ക്കുന്നത്. ഇന്ത്യന്‍ വംശജനായ രാജേഷ് അഗര്‍വാളിനെ 4426 വോട്ടുകള്‍ക്കാണ് ശിവാനി പരാജയപ്പെടുത്തിയത്.

തന്‍മന്‍ജീത് സിഘ് ദേസി

സിഖ് നേതാവായ തന്‍മന്‍ജീത് സിഘ് ദേസി സ്‌ലോ മണ്ഡലത്തില്‍നിന്ന് വീണ്ടും എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു. ടര്‍ബന്‍ ധരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിലെത്തുന്ന ആദ്യ എം.പിയാണ് തന്‍മന്‍ജീത്.

കോട്ടയം സ്വദേശിയായ സോജൻ ജോസഫ് ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്റ് കൗണ്ടിയിലുള്ള ആഷ്ഫഡ് മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക സീറ്റ് പിടിച്ചെടുത്തുകൊണ്ട് 1779 വോട്ടിനാണ് സോജന്റെ വിജയം.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള!! മിനുട്സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനഃപൂർവ്വമാണെന്ന് എസ്ഐടി ! കുരുക്ക് മുറുകുന്നു

തിരുവനന്തപുരം : ശബരിമല സ്വ‍ര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…

10 hours ago

ഹംഗേറിയൻ ഇതിഹാസ സംവിധായകൻ ബേലാ താർ അന്തരിച്ചു! കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് സ്ലോ സിനിമയുടെ ഉപജ്ഞാതാവ്

ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…

12 hours ago

ഇസ്‌ലാമിസ്റ്റുകൾ വിദ്വേഷ വീഡിയോ പങ്കുവച്ചതിന് പിന്നാലെ നേപ്പാളിൽ വർഗീയ സംഘർഷം!കർഫ്യൂ; അതിർത്തി അടച്ച് ഇന്ത്യ

കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…

12 hours ago

ധൈര്യമുണ്ടെങ്കിൽ എന്നെ പിടികൂട് .. ഞാൻ കാത്തിരിക്കുന്നു !!! മഡൂറോ മോഡലിൽ ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര

വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…

13 hours ago

ആർഷ സാഹിത്യ പരിഷത്തിന്റെ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി പുരസ്‌കാര അലങ്കരണ സഭ;’ ഗവർണർ മുഖ്യാതിഥിയായി പങ്കെടുക്കും; തത്സമയക്കാഴ്ചയുമായി തത്ത്വമയി നെറ്റ്‌വർക്ക്

ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…

14 hours ago

കരൂർ റാലി ദുരന്തം: വിജയ്‌യ്ക്ക് സിബിഐ സമൻസ്; ദില്ലിയിലെ ആസ്ഥാനത്ത് ജനുവരി 12-ന് ഹാജരാകണം

തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…

15 hours ago