ബെങ്കളുരു : ദേശിയ വനിതാ ഫുട്‌ബോള്‍ ലീഗ് കിരീടം ഗോകുലം കേരള വനിതാ ടീമിന്. അത്യന്തം വാശിയേറിയ കലാശപ്പോരാട്ടത്തില്‍ മണിപ്പൂരി ടീം ക്രിപ്‌സയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഗോകുലം പരാജയപ്പെടുത്തിയത്. ഗോകുലത്തിനായി പരമേശ്വരി ദേവി,കമലാദേവി,സബിത്ര എന്നിവരാണ് ഗോളുകള്‍ നേടിയത്. കേരളത്തില്‍ നിന്നുള്ള വനിതാ ടീം ആദ്യമായാണ് ദേശിയ കിരീടം നേടുന്നത്.
ആറ് ടീമുകളടങ്ങിയ ബി ഗ്രൂപ്പിലായിരുന്നു ഇന്ത്യന്‍ വനിതാ ലീഗില്‍ ഗോകുലം കേരള എഫ്സിയുടെ സ്ഥാനം. അഞ്ച് കളിയില്‍ അഞ്ചും ജയിച്ച് 15 പോയന്റാണ് കേരളം ടീം നേടിയത്. 28 ഗോള്‍ നേടിയപ്പോള്‍ രണ്ട് ഗോളുകളാണ് വഴങ്ങിയത്. 26 ഗോളിന്റെ വ്യത്യാസത്തില്‍ ടീം സെമിയുറപ്പിച്ചു.
സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ സേതു എഫ്സി യായിരുന്നു എതിരാളി. എതിരില്ലാത്ത മൂന്ന് ഗോളിന് സേതുവിനെ തോല്‍പ്പിച്ച് ടീം ഫൈനലിലേക്ക് മുന്നേറി. ഫൈനലില്‍ മണിപ്പുരി ക്ലബ്ബ് ക്രിപ്സയെ തോല്‍പ്പിച്ച് ഗോകുലം ചരിത്രത്തിലാദ്യമായി കിരീടം കേരളത്തിലെത്തിച്ചു.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…