അന്‍പു ദാസ്
കുവൈത്ത് സിറ്റി: തൂക്കിലേറ്റാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കേ, കുവൈറ്റിൽ ഇന്ത്യൻ നയതന്ത്രജ്ഞരുടെ ഫലവത്തായ നീക്കത്തെത്തുടർന്ന് ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കുന്നതിനു സ്‌റ്റേ. തമിഴ്‌നാട് സ്വദേശി അന്‍പുദാസ് നടേശനാണ് ഇന്ത്യന്‍ എംബസിയുടെ അവസരോചിതമായ നടപടിയിലൂടെ അവസാനനിമിഷം ജീവിതത്തിലേക്കു മടക്കടിക്കറ്റ് ലഭിച്ചത്. ഇയാൾക്കൊപ്പം വധശിക്ഷ വിധിക്കപ്പെട്ട അഞ്ചുപേരെയും കഴിഞ്ഞ ദിവസം തന്നെ തൂക്കിലേറ്റിയിരുന്നു .കുവൈത്ത്,ഈജിപ്ത്, ശ്രീലങ്ക,പൗരന്മാരെയും പൗരത്വ രഹിതരായ രണ്ടുപേരുടെയും വധശിക്ഷയാണ് കേസിൽ നടപ്പിലാക്കിയത്. ഇവർക്കെതിരെ കൊലപാതകം, മയക്കുമരുന്ന്, തീവ്രവാദക്കേസുകളും നിലവിലുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.അന്‍പുദാസിന്റെ വധശിക്ഷ ഇളവുചെയ്യാനുള്ള കഠിന ശ്രമത്തിലാണ് ഇന്ത്യന്‍ എംബസി.
2015-ല്‍ ശ്രീലങ്കന്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് അന്‍പുദാസിനു വധശിക്ഷ വിധിച്ചത്. ശിക്ഷ ഇന്നലെ നടപ്പാക്കുമെന്നു കുെവെത്ത് സര്‍ക്കാര്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചിരുന്നു. ഇതോടെ എംബസി ഉദ്യോഗസ്ഥര്‍ അന്‍പുദാസിനെ ജയിലില്‍ സന്ദര്‍ശിക്കുകയും കൊല്ലപ്പെട്ട ശ്രീലങ്കക്കാരിയുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കി മാപ്പ് നേടാന്‍ ശ്രമിക്കുന്നതായി ഇയാള്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ഈ വിവരം ആരും എംബസിയേയോ കുവൈത്ത് അധികൃതരെയോ നേരത്തേ അറിയിച്ചിരുന്നില്ല.
തുടർന്ന് ഉദ്യോഗസ്ഥര്‍ ഉടന്‍ എംബസിയിലെ തൊഴില്‍വിഭാഗം മേധാവി അനന്തസുബ്രഹ്മണ്യ അയ്യരുമായി സംസാരിക്കുകയും തുടര്‍ന്ന്, സ്ഥാനപതി ആദര്‍ശ് സൈ്വകയെ വിവരമറിയിച്ചശേഷം തമിഴ്‌നാട്ടില്‍ അന്‍പുദാസിന്റെ സഹോദരന്‍ ശങ്കരന്‍ നടേശനുമായി ബന്ധപ്പെടും ചെയ്തു.
മാപ്പപേക്ഷാരേഖകള്‍ സംഘടിപ്പിച്ചതിനേത്തുടര്‍ന്ന് ഇന്ത്യൻ സ്ഥാനപതിയുടെ നേതൃത്വത്തില്‍ കുവൈത്ത് അധികൃതരുമായി ചര്‍ച്ച നടത്തി. മാപ്പപേക്ഷയ്ക്കു സാവകാശം അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് വധശിക്ഷ തത്കാലം മാറ്റിവച്ചത്. ശ്രീലങ്കന്‍ സ്വദേശിനിയുടെ ബന്ധുക്കളില്‍നിന്നു ലഭിക്കേണ്ട രേഖകള്‍ക്കായി അപേക്ഷിച്ചിട്ട് ഏഴുമാസത്തിലേറെയായി. ലങ്കന്‍ വിദേശകാര്യമന്ത്രാലയം വഴിയാണു രേഖകള്‍ കുവൈത്തിലെത്തേണ്ടത്. ഇതിലെ നടപടി ക്രമങ്ങൾ വേഗത്തിലാക്കാന്‍ കുവൈത്തിലെ ശ്രീലങ്കന്‍ എംബസിയുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടിട്ടുണ്ട്
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…