Celebrity

*ലെ ദുൽഖർ :ചെടിയായി ജനിച്ചാൽ മതിയായിരുന്നു!ദുൽഖറിന്റെ ജന്മദിനത്തിൽ ലോക പ്രകൃതി സംരക്ഷണ ദിന പോസ്റ്റുമായി മമ്മൂട്ടി; ചിരിയടക്കാനാവാതെ സോഷ്യൽ മീഡിയ

അഭിനയ മികവ് കൊണ്ട് മോളിവുഡിനപ്പുറവും ആരാധകരെയുണ്ടാക്കിയെടുത്ത താരമാണ് ദുൽഖർ സൽമാൻ. തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ദുൽഖർ സൽമാൻ തന്റെ മേൽവിലാസം ഇതിനോടകം ഉണ്ടാക്കിയെടുത്തു കഴിഞ്ഞു. 2012-ൽ പുറത്തിറങ്ങിയ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ അരങ്ങേറ്റം. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടൽ’ആയിരുന്നു രണ്ടാമത്തെ ചിത്രം. ചിത്രത്തിനു ലഭിച്ച ജനപ്രീതി ദുൽഖർ സൽമാൻ എന്ന നടന്റെയും ജനപ്രീതി വർദ്ധിപ്പിച്ചു. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ദുൽഖറിന് ‘ചാർലി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. മമ്മൂട്ടിയുടെ മകൻ എന്ന മേൽവിലാസത്തിലേക്ക് ഒതുങ്ങാത്ത ദുൽഖർ സൽമാന്റെ 40-ാം പിറന്നാളാണ് ഇന്ന്. പ്രിയപ്പെട്ട കുഞ്ഞിക്കയ്ക് ആശംസകൾ നേരുകയാണ് ആരാധകരും സഹപ്രവർത്തകരും.

“ജന്മദിനാശംസകൾ ബം… ഹാപ്പി ഹാപ്പി 40.. നിങ്ങളെ ഞങ്ങളൊരുപാട് സ്നേഹിക്കുന്നു. ഏറ്റവും മികച്ച വർഷം ആശംസിക്കുന്നു. നീയും അമയും മുമുവും ഞങ്ങളുടേതാണ്,” നസ്രിയയുടെ ആശംസയിങ്ങനെ.

ദുൽഖറിന്റെ ജന്മദിനത്തിൽ പിതാവും മെഗാസ്റ്റാറുമായ മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റാണ് ആരാധകരിൽ ചിരി ഉണർത്തുന്നത്. മകന്റെ ജന്മദിന സന്ദേശം പ്രതീക്ഷിച്ച ആരാധകർക്ക് മുന്നിൽ മമ്മൂട്ടിയെത്തിയിരിക്കുന്നത് ലോക പ്രകൃതി സംരക്ഷണ ദിന പോസ്റ്റുമായിട്ടാണ്. ഒപ്പം വള്ളിച്ചെടി പടർത്തിയിരിക്കുന്ന മതിലിനരികെ നിൽക്കുന്ന ഒരു സ്റ്റൈലൻ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. എന്തായാലും താരത്തിന്റെ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചിലർ ദുൽഖറിനുള്ള ജന്മദിനാശംസയും പോസ്റ്റിനുള്ള കമന്റായി രേഖപ്പെടുത്തുകയാണ്.

കിംഗ് ഓഫ് കൊത്തയാണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ദുൽഖർ ചിത്രം. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമാണിത്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്.

Anandhu Ajitha

Recent Posts

സത്രങ്ങൾ നവോത്ഥാനത്തിലേക്ക് നയിക്കും; സമൂഹത്തിലെ എല്ലാ നന്മകളെയും സ്വീകരിക്കണം; നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സജി ചെറിയാൻ

തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…

31 mins ago

‘130 കോടി ജനങ്ങളുള്ള ആണവശക്തിയായ ഭാരതം ആരേയും ഭയന്ന് സ്വന്തം അവകാശങ്ങൾ ഉപേക്ഷിക്കില്ല’; പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് അമിത്ഷാ

കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…

1 hour ago

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

1 hour ago

വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണെന്ന് പെൺകുട്ടി; നിർണായക മൊഴി പുറത്ത്!

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ…

2 hours ago

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

2 hours ago

ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും അനാസ്ഥ? രോഗി ഗുരുതരാവസ്ഥയിൽ ആയിട്ടും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണം; അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം

ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…

2 hours ago