ഇന്ത്യന്‍ റെയില്‍വേ ഇന്ന് മുന്നേറ്റത്തിന്‍റെ പാതയിലാണ്. റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ആധുനികവത്ക്കരണം കാണുവാന്‍ സാധിക്കും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുരോഗതിയുടെ പാതയില്‍ മുന്നേറുകയാണ് ഇന്ത്യന്‍ റെയില്‍വേ
രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍ എത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.
സൂറത്തിനും ബിലിമോറയ്ക്കും ഇടയിലാണ് ഉദ്ഘാടന സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 2028ൽ പദ്ധതി പ്രകാരമുള്ള പാതയുടെ നിർമാണം പൂർണമാകുമെന്നും മന്ത്രി അറിയിച്ചു.ബുള്ളറ്റ് ട്രെയിൻ കടലിനടിയിലൂടെയും കടന്നുപോകും. കടൽ തുരങ്കത്തിലൂടെ താനെയിൽ നിന്ന് മുംബൈയിലെത്തും. കടൽ തുരങ്കത്തിന്റെ പണി ആരംഭിച്ചുവെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (എൻ.എച്ച്.എസ്.ആർ.സി.എൽ) നേതൃത്വത്തിലുള്ള മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴി 1.08 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ്. 2017 സെപ്റ്റംബറിലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. കേന്ദ്ര സർക്കാരിന്റെ 10,000 കോടി രൂപയും ഗുജറാത്ത്, മഹാരാഷ്ട്ര സർക്കാരുകളിൽ നിന്ന് 5,000 കോടി രൂപ വീതവുമാണ് പദ്ധതി ചെലവിനായി വകയിരുത്തിയിട്ടുള്ളത്. ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയിൽ നിന്ന് ബാക്കി തുക വായ്പയായി സ്വീകരിക്കും.ജപ്പാനിലെ ഷിൻകാൻസെൻ സാങ്കേതികവിദ്യയാണ് ബുള്ളറ്റ് ട്രെയിൻ സർവ്വീസിന് ഉപയോഗിക്കുന്നത്. 2050 ഓടെ നൂറോളം ബുള്ളറ്റ് ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു. ഈ സർവീസുകൾ ലക്ഷ്യമാക്കി ജപ്പാനിൽ നിന്ന് കൂടുതൽ ബുള്ളറ്റ് ട്രെയിൻ വാങ്ങാനും തീരുമാനിച്ചിരുന്നു.
ലിമിറ്റഡ് സ്റ്റോപ്പ്, ഓൾ സ്റ്റോപ്പ് എന്നീ രണ്ടുതരത്തിലുള്ള സർവീസുകളാകും ഉണ്ടാകുക. ലിമിറ്റഡ് സ്റ്റോപ്പ് ട്രെയിനുകൾ മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള ദൂരം രണ്ട് മണിക്കൂറിനുള്ളിൽ മറികടക്കും. മറ്റ് സർവീസുകൾക്ക് ഏകദേശം 2 മണിക്കൂറും 45 മിനിറ്റും ആവശ്യമായി വരും. ഓരോ ദിശയിലും പ്രതിദിനം 35 ട്രെയിനുകൾ മന്ത്രാലയം ആസൂത്രണം ചെയ്യുന്നുണ്ട്.
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…