Categories: General

തിരുവനന്തപുരത്ത് രാജീവ്‌ ചന്ദ്രശേഖർ തരംഗം! കേന്ദ്രമന്ത്രിക്ക് സ്വീകരണമൊരുക്കാൻ മത്സരിച്ച് ജനങ്ങൾ; ജില്ലയിലെ വിവിധ ആരാധനാലയങ്ങളിൽ സന്ദർശനം നടത്തിയ അദ്ദേഹത്തെ അനുഗ്രഹിച്ച് വിശ്വാസികളും പുരോഹിതന്മാരും

തിരുവനന്തപുരം: പാളയം സെന്റ്‌ജോസഫ് കത്തിഡ്രല്ലിലെത്തിയ തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് ആവേശകരമായ വരവേല്‍പ്പ് . കഴിഞ്ഞ പത്തു ദിവസങ്ങളായി പള്ളിയില്‍ നടന്നുവന്ന ഔസേപ്പ് പിതാവിന്റെ തിരുന്നാള്‍ ഉത്സവത്തില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം . വികാരി മോണ്‍. ഫാ.വില്‍ഫ്രഡ്, ഫാ. മനീഷ്പീറ്റര്‍ എന്നിവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത് . അള്‍ത്താരയില്‍ തൊഴുകൈകളോടെ പ്രാര്‍ത്ഥനാ നിര്‍ഭരനായ അദ്ദേഹം പള്ളിയിലെ പുരോഹിതരുടെയും വിശ്വാസികളുടെയും അനുഗ്രഹം തേടി

തിരുന്നാള്‍ ഉത്സവത്തോടനുബന്ധിച്ചുള്ള അന്നദാനത്തില്‍ പങ്കെടുത്ത അദ്ദേഹം ഒരുമണിക്കൂറോളം ദേവാലയത്തില്‍ ചെലവഴിച്ചു.
പിന്നീട് കൊച്ചുവേളി സെന്റ് ജോസഫ് പള്ളിയും സന്ദര്‍ശിച്ചു. പള്ളി വികാരി ടോണി ഹാംലറ്റ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. തുടര്‍ന്ന് ചെറിയതുറ അസംപ്ഷന്‍ പള്ളിയിലെത്തിയ രാജീവ് ചന്ദ്രശേഖറിനെ വികാരി ഫാ. സന്തോഷ് കുമാര്‍ പനിയടിമ സ്വീകരിച്ചു.

ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് കാര്യാലയത്തിലെത്തിയ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ജമാഅത്ത വൈസ് പ്രസിഡന്റ് അബൂബക്കര്‍, ഷാജഹാന്‍, സുലൈമാന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പള്ളിക്കമ്മറ്റി പൗരത്വ ഭേദഗതി സംബന്ധിച്ച നിവേദനം രാജീവ് ചന്ദ്രശേഖറിനു നല്‍കി. എല്ലാവര്‍ക്കുമുള്ള ആശങ്കകള്‍ പരിഹരിച്ചുമാത്രമേ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ മ്യൂസിയം വളപ്പില്‍ നിന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പ്രചരണത്തിന് തുടക്കമിട്ടത്. നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലായിരുന്നു പ്രധാനമായും പര്യടനം. വിവിധ ക്ഷേത്രങ്ങളിലും പള്ളികളിലുമെത്തി മതനേതാക്കളേയും ഭക്തരേയും കണ്ടു. ഭവന സന്ദര്‍ശനങ്ങള്‍ക്കും സമയം കണ്ടെത്തി. എന്‍എസ്എസ് കരയോഗങ്ങളും, ശ്രീനാരായണ ഗുരു മന്ദിരങ്ങളും എസ്എന്‍ഡിപി ശാഖകളും സന്ദര്‍ശിച്ചു. ബിജെപി പ്രാദേശിക നേതാക്കളും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. എല്ലായിടത്തും മികച്ച വരവേല്‍പ്പാണ് ലഭിച്ചത്.

തൃക്കണ്ണാപുരം ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന പൊങ്കാല അര്‍പ്പിച്ചവരെ കണ്ടും രാജീവ് ചന്ദ്രശേഖര്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. പൊള്ളുന്ന വെയിലിലും പൊങ്കാല ചൂടിലും തളരാത്ത ആവേശത്തോടെ സ്ഥാനാര്‍ത്ഥി ഓരോ വോട്ടര്‍മാര്‍ക്കും മുന്നിലെത്തി. ക്ഷേത്രം പ്രസിഡന്റ് സുനില്‍കുമാര്‍, സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. കരുമം ആയിരവല്ലി തമ്പുരാന്‍ ക്ഷേത്രത്തിലും രാജീവ് ചന്ദ്രശേഖര്‍ ദര്‍ശനം നടത്തി. ഇവിടെ ധീവരസമുദായ അംഗങ്ങള്‍ വിവധ ആവശ്യങ്ങളുന്നയിച്ച് സ്ഥാനാര്‍ത്ഥിയെ കണ്ടു. സമുദായം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ നിരത്തി.

പൂജപ്പുര മുടവന്‍മുകള്‍ ലളിതാംബിക എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് വിശ്വനാഥന്‍ നായര്‍ പൊന്നാട അണിയിച്ച് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. പൂജപ്പുര എന്‍.എസ്.എസ് കരയോഗത്തിലെത്തിയപ്പോള്‍ അദ്ദേഹത്തെ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, സെക്രട്ടറി ശശിധരന്‍ നായര്‍, എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പൂജപ്പുര മുടവന്‍മുകള്‍ ലളിതാംബിക എന്‍.എസ്.എസ് കരയോഗത്തിലെത്തിയ സ്ഥാനാര്‍ത്ഥിക്കു മുമ്പില്‍വച്ച പ്രധാന ആവശ്യം പൂജപ്പുരയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനും റോഡ് നവീകരിക്കുന്നതിനുമുള്ള ഇടപെടണമെന്നായിരുന്നു.

anaswara baburaj

Recent Posts

ചൈനക്ക് മുട്ടൻ പണി !കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന

കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന ഇനി പരീക്ഷണം ബുള്ളറ്റ് ട്രെയിനിൽ

45 mins ago

‘ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവ്; പാകിസ്ഥാന് വേണ്ടതും ഇത് പോലൊരു നേതാവിനെ’; മൂന്നാം തവണയും മോദി തന്നെ പ്രധാനമന്ത്രിയായി അധികാരമേൽക്കുമെന്ന് പാക്-അമേരിക്കൻ വ്യവസായി

ദില്ലി: ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് പ്രമുഖ പാക്-അമേരിക്കൻ വ്യവസായി സാജിദ് തരാർ.…

1 hour ago

ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു; 22കാരൻ അറസ്റ്റിൽ

ലണ്ടൻ: ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീയ്ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 22…

2 hours ago

ഹൈന്ദവ വിശ്വാസം മുറുകെ പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി !

നാമനിർദ്ദേശ പത്രിക സമർപ്പിച്ച സമയത്തിന് പിന്നിലെ കണിശതയ്ക്കുണ്ട് കാരണം....

2 hours ago

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തക ഷാങ്‌ സാങ്ങിനെ മോചിപ്പിച്ചെന്ന്‌ ചൈന; വിവരമില്ലെന്നു സഹപ്രവര്‍ത്തകര്‍

ഷാന്‍ഹായ്‌: കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തക ഷാങ്‌ സാങ്ങിനെ മോചിപ്പിച്ചതായി ചൈനീസ്‌…

2 hours ago