India's first mission to send man into space; 'We are one step closer to Gaganyaan launch'; Prime Minister congratulates ISRO scientists
ദില്ലി: ഇസ്രോയിലെ ശാസ്ത്രജ്ഞർക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കാനുള്ള ഭാരതത്തിന്റെ ആദ്യ ദൗത്യമായ ഗഗൻയാൻ വിക്ഷേപണത്തിന് മുന്നോടിയായി നടത്തിയ നിർണ്ണായക പരീക്ഷണം വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രശംസ. ഗഗൻയാൻ വിക്ഷേപണത്തിലേക്ക് നാം ഒരു പടി കൂടി അടുത്തിരിക്കുകയാണെന്നും ഇസ്രോയിലെ ശാസ്ത്രജ്ഞർക്ക് എല്ലാവിധ ആശംസകളും നേരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അടിയന്തര സാഹചര്യത്തിൽ ബഹിരാകാശ സഞ്ചാരികളെ റോക്കറ്റിൽ നിന്നും സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണമായിരുന്നു ഇന്ന് രാവിലെ നടന്നത്. ശ്രീഹരിക്കോട്ടയിൽ നിന്നും നടത്തിയ വിക്ഷേപണത്തിന് പിന്നാലെ (ടിവി ഡി1 ടെസ്റ്റ് ഫ്‌ളൈറ്റ്) ബംഗാൾ ഉൾക്കടലിൽ പതിച്ച പേടകം നാവികസേന വീണ്ടെടുത്തു. ഇത് വൈകാതെ ചെന്നൈയിലേക്ക് എത്തിക്കും.
അതേസമയം, കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് പരീക്ഷണ സമയം ആദ്യം മാറ്റിയിരുന്നു. തുടർന്ന് കുറച്ചുസമയത്തിന് ശേഷം വിക്ഷേപണത്തിനായി കൗണ്ട്ഡൗൺ ആരംഭിച്ചെങ്കിലും ഓട്ടോമാറ്റിക് സംവിധാനം തകരാർ കണ്ടെത്തുകയും അഞ്ച് സെക്കൻഡ് മുമ്പ് ദൗത്യം നിർത്തിവെക്കുകയും ചെയ്തു. ശേഷം തകരാർ അതിവേഗം പരിഹരിച്ച് ഒരു മണിക്കൂറിനുള്ളിൽ വിക്ഷേപണം പൂർത്തിയാക്കി. പ്രതികൂല സാഹചര്യം ഉണ്ടായാൽ അതിവേഗത്തിൽ മറികടക്കാൻ സാധിക്കുമെന്ന് ഇസ്രോ ടീം തെളിയിച്ചതായി എസ്. സോമനാഥ് പ്രതികരിച്ചു.
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…