India's first solar mission one step closer to its destination! Trajectory correction manual to correct trajectory is successful
ഭാരതത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 ലക്ഷ്യസ്ഥാനത്തേക്ക് ഒരു ചുവട് കൂടി അടുത്തെന്ന് ഇസ്രോ. സഞ്ചാരപാത കൃത്യമാക്കാനുള്ള ട്രാജക്ടറി കറക്ഷൻ മാന്യൂവൽ വിജയകരമായി പൂർത്തിയാക്കി. ഒക്ടോബർ ആറിന് ഏകദേശം 16 സെക്കൻഡോളം ട്രാജക്ടറി കറക്ഷൻ മാന്യൂവർ നടത്തിയതായി ഐഎസ്ആർഒ അറിയിച്ചു.
ലക്ഷ്യസ്ഥാനമായ ട്രാൻസ്-ലഗ്രാൻജിയൻ പോയിന്റ്-1 ലേക്ക് പേടകത്തെ എത്തിക്കുന്നതിന് സഹായിക്കുന്ന പ്രക്രിയയാണ് കഴിഞ്ഞ ദിവസം നടത്തിയത്. പേടകത്തിന്റെ സഞ്ചാരപഥം വ്യതിചലിക്കാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിൽ നിർണായകമാണ് ട്രാജക്ടറി കറക്ഷൻ മാന്യൂവൽ. വളരെ മികച്ച രീതിയിലാണ് പേടകം സഞ്ചരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ മാഗ്‌നെറ്റോമീറ്റർ പേലോഡ് വീണ്ടും ഓണാകും. കാന്തിക മണ്ഡലങ്ങളുടെ ശക്തിയും ഗതിയും അളക്കുന്ന ഉപകരണമാണ് മാഗ്‌നെറ്റോമീറ്റർ. എൽ1 പോയിന്റിലെ ഗ്രഹാന്തര കാന്തിക മണ്ഡലങ്ങളെയാകും ഇത് അളക്കുക.
കഴിഞ്ഞ ദിവസമാണ് പേടകം ഭൂമിയുടെ സ്വാധീന വലയം കടന്ന് സഞ്ചാരം തുടങ്ങിയത്. മംഗൾയാന് ശേഷം ആദ്യമായാണ് ഇസ്രോ ഇത്തരത്തിൽ ഭൂമിയുടെ കാന്തിക വലയത്തിന് പുറത്തേക്ക് ബഹിരാകാശ പേടകത്തെ അയച്ചത്.
മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…