Sunday, April 28, 2024
spot_img

ലക്ഷ്യസ്ഥാനത്തേക്ക് ഒരു ചുവട് കൂടി അടുത്ത് ഭാരതത്തിന്റെ ആദ്യ സൗരദൗത്യം! സഞ്ചാരപാത കൃത്യമാക്കാനുള്ള ട്രാജക്ടറി കറക്ഷൻ മാന്യൂവൽ വിജയകരം

ഭാരതത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 ലക്ഷ്യസ്ഥാനത്തേക്ക് ഒരു ചുവട് കൂടി അടുത്തെന്ന് ഇസ്രോ. സഞ്ചാരപാത കൃത്യമാക്കാനുള്ള ട്രാജക്ടറി കറക്ഷൻ മാന്യൂവൽ വിജയകരമായി പൂർത്തിയാക്കി. ഒക്ടോബർ ആറിന് ഏകദേശം 16 സെക്കൻഡോളം ട്രാജക്ടറി കറക്ഷൻ മാന്യൂവർ നടത്തിയതായി ഐഎസ്ആർഒ അറിയിച്ചു.

ലക്ഷ്യസ്ഥാനമായ ട്രാൻസ്-ലഗ്രാൻജിയൻ പോയിന്റ്-1 ലേക്ക് പേടകത്തെ എത്തിക്കുന്നതിന് സഹായിക്കുന്ന പ്രക്രിയയാണ് കഴിഞ്ഞ ദിവസം നടത്തിയത്. പേടകത്തിന്റെ സഞ്ചാരപഥം വ്യതിചലിക്കാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിൽ നിർണായകമാണ് ട്രാജക്ടറി കറക്ഷൻ മാന്യൂവൽ. വളരെ മികച്ച രീതിയിലാണ് പേടകം സഞ്ചരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ മാഗ്‌നെറ്റോമീറ്റർ പേലോഡ് വീണ്ടും ഓണാകും. കാന്തിക മണ്ഡലങ്ങളുടെ ശക്തിയും ഗതിയും അളക്കുന്ന ഉപകരണമാണ് മാഗ്‌നെറ്റോമീറ്റർ. എൽ1 പോയിന്റിലെ ഗ്രഹാന്തര കാന്തിക മണ്ഡലങ്ങളെയാകും ഇത് അളക്കുക.

കഴിഞ്ഞ ദിവസമാണ് പേടകം ഭൂമിയുടെ സ്വാധീന വലയം കടന്ന് സഞ്ചാരം തുടങ്ങിയത്. മംഗൾയാന് ശേഷം ആദ്യമായാണ് ഇസ്രോ ഇത്തരത്തിൽ ഭൂമിയുടെ കാന്തിക വലയത്തിന് പുറത്തേക്ക് ബഹിരാകാശ പേടകത്തെ അയച്ചത്.

Related Articles

Latest Articles