മുംബൈ:നടപ്പുസാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 65,500 കോടി ഡോളറാകുമെന്ന് വിലയിരുത്തല്‍. വിനിമയ വിപണിയുടെ സുസ്ഥിരത മുന്‍നിര്‍ത്തി ആര്‍ബിഐ തുടര്‍ച്ചയായി കരുതല്‍ ശേഖരം ഉയര്‍ത്തുന്നത് പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബാര്‍ക്ലേയ്‌സ് ഇന്ത്യ മുഖ്യ സാമ്പത്തിക ശസ്ത്രജ്ഞന്‍ രാഹുല്‍ ബജോരിയ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
നേരത്തെ 64,500 കോടി ഡോളര്‍ വരെയാകും എന്നായിരുന്നു ബാര്‍ക്ലേയ്‌സ് കണക്കാക്കിയിരുന്നത്. കരുതല്‍ ശേഖരം വീണ്ടും ഉയര്‍ത്തുമെന്ന സൂചനകളാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസും പങ്കുവെക്കുന്നത്. ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ശേഖരം ആഗസ്റ്റ് 18ന് അവസാനിച്ച ആഴ്ച്ചയില്‍ 210 കോടി ഡോളര്‍ കുറഞ്ഞ് 61,936.5 കോടി ഡോളറായി കുറഞ്ഞിരുന്നു. വിദേശ കറന്‍സിയിലും സ്വര്‍ണത്തിലുമുള്ള ശേഖരം കുറഞ്ഞിരുന്നു. ഇതായിരുന്നു ഇടിവുണ്ടാകാന്‍ കാരണം. നിലവിലെ നിലവാരം കണക്കിലെടുത്താല്‍ 16 മാസത്തേക്കുള്ള ഇറക്കുമതി ചെലവിന് ഈ ശേഖരം മതിയാകുമെന്നാണ് റിപ്പോര്‍ട്ട്.
സൈൻ (sin), കോസൈൻ (cos) എന്നീ ത്രികോണമിതി ആശയങ്ങൾ (Trigonometric concepts) ആധുനിക രൂപത്തിൽ ലോകത്തിന് സംഭാവന ചെയ്തത് പുരാതന…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…