Saturday, September 26, 2026

ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 65500 കോടി ഡോളറാകും

മുംബൈ:നടപ്പുസാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 65,500 കോടി ഡോളറാകുമെന്ന് വിലയിരുത്തല്‍. വിനിമയ വിപണിയുടെ സുസ്ഥിരത മുന്‍നിര്‍ത്തി ആര്‍ബിഐ തുടര്‍ച്ചയായി കരുതല്‍ ശേഖരം ഉയര്‍ത്തുന്നത് പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബാര്‍ക്ലേയ്‌സ് ഇന്ത്യ മുഖ്യ സാമ്പത്തിക ശസ്ത്രജ്ഞന്‍ രാഹുല്‍ ബജോരിയ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

നേരത്തെ 64,500 കോടി ഡോളര്‍ വരെയാകും എന്നായിരുന്നു ബാര്‍ക്ലേയ്‌സ് കണക്കാക്കിയിരുന്നത്. കരുതല്‍ ശേഖരം വീണ്ടും ഉയര്‍ത്തുമെന്ന സൂചനകളാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസും പങ്കുവെക്കുന്നത്. ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ശേഖരം ആഗസ്റ്റ് 18ന് അവസാനിച്ച ആഴ്ച്ചയില്‍ 210 കോടി ഡോളര്‍ കുറഞ്ഞ് 61,936.5 കോടി ഡോളറായി കുറഞ്ഞിരുന്നു. വിദേശ കറന്‍സിയിലും സ്വര്‍ണത്തിലുമുള്ള ശേഖരം കുറഞ്ഞിരുന്നു. ഇതായിരുന്നു ഇടിവുണ്ടാകാന്‍ കാരണം. നിലവിലെ നിലവാരം കണക്കിലെടുത്താല്‍ 16 മാസത്തേക്കുള്ള ഇറക്കുമതി ചെലവിന് ഈ ശേഖരം മതിയാകുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Latest Articles