India's Mars Orbiter has reportedly lost contact with its craft propellant.
ബംഗളുരു : ഇന്ത്യയുടെ മാർസ് ഓർബിറ്റർ ക്രാഫ്റ്റ് പ്രൊപ്പല്ലന്‍റുമായുള്ള ബന്ധം പൂർണ്ണമായും നഷ്ടപ്പെട്ടെന്ന് റിപ്പോർട്ട്. ‘മംഗൾയാൻ’ പേടകത്തിന്‍റെ ബാറ്ററി പൂർണ്ണമായും തീർന്നുവെന്നാണ് വിശദീകരണം. ഇതോടെ, ഇന്ത്യയുടെ ആദ്യ ഇന്‍റർപ്ലാനറ്ററി ദൗത്യമായ മംഗൾയാൻ എട്ട് വർഷത്തെ സേവനം പൂർത്തിയാക്കി വിടപറയുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
450 കോടി രൂപയുടെ മാർസ് ഓർബിറ്റർ മിഷൻ 2013 നവംബർ 5 നാണ് പിഎസ്എൽവി-സി 25 ഉപയോഗിച്ച് വിക്ഷേപിച്ചത്. 2014 സെപ്റ്റംബർ 24 ന്, മോം(MOM) ബഹിരാകാശ പേടകം അതിന്‍റെ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ചു.
നിലവിൽ, മംഗൾയാൻ ബഹിരാകാശ പേടകത്തിൽ ഇന്ധനം അവശേഷിക്കുന്നില്ല. ഉപഗ്രഹ ബാറ്ററി പൂർണമായും തീർന്നുവെന്നും ഇതോടെ ഇതുമായി ബന്ധപ്പെട്ട ബന്ധം പൂർണമായും നഷ്ടപ്പെട്ടുവെന്നും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) വൃത്തങ്ങൾ അറിയിച്ചു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…